പാലാരിവട്ടം ശശി ഫോട്ടോഗ്രഫി Popular

നാട്ടില്‍ വിലയില്ലാത്തതായി മനുഷ്യര്‍ മാത്രെ ഉള്ളൂ എന്നാണ് ഞാന്‍ കരുതിയത്‌.  പിന്നെ മനസിലായി ഫോണ്‍ കോളുകള്‍ക്കും വല്യ വിലയൊന്നുമില്ലെന്ന് (ലിട്ട്രലി & ഫിഗറേറ്റീവിലി).  എങ്കിലും എന്നെ അമ്പരപ്പിച്ചത് S.L.R. ക്യാമറ കളുടെ വിലക്കുറവാണ്.  അതുകൊണ്ട് തന്നെയാവണം ഇപ്പൊ  S.L.R.കാരെ മുട്ടീട്ട് വഴിനടക്കാന്‍ പറ്റാത്ത അവസ്ഥയായിട്ടുണ്ട് .  ഉത്സവത്തിനോ പള്ളിപ്പെരുന്നാളിനോ പോയാല്‍ ബലൂണുമായി നടക്കുന്ന പിള്ളേരെക്കാള്‍ കൂടുതല്‍  S.L.R.ഉമായി നടക്കുന്ന ചേട്ടന്മാരാണ്.  ഇതെല്ലാം ഇവരൊക്കെ ഈ പള്ളിപ്പെരുന്നാളിന് വാങ്ങിയതാണോ എന്ന് കാണുന്നവരാരേലും സംശയിച്ചാല്‍ തെറ്റ് പറയാന്‍ പറ്റില്ല.

മനസിലാക്കിയിടത്തോളം ഒരു S.L.R. കയ്യില്‍ ഇല്ലാത്തവന്‍ മനുഷ്യനാണോ എന്ന ചോദ്യം നേരിടേണ്ടി വരുന്ന കാലം വിദൂരമല്ല.  എന്തിനാണ്  S.L.R. വാങ്ങുന്നത്? ഞാനൊരു ഫോട്ടോഗ്രഫര്‍ അല്ലല്ലോ എന്നൊക്കെ  നിങ്ങള്ക്ക് തോന്നിയേക്കാം.   എന്‍റെ അഭിപ്രായത്തില്‍ ഇക്കാര്യത്തില്‍  അധികം ആലോചിച്ച് പ്രന്താവരുത്; ഒരെണ്ണം അങ്ങ് വാങ്ങിയേക്കുക.  S.L.R. വാങ്ങുവാന്‍ നിങ്ങള്‍ ഒരു ഫോട്ടോഗ്രഫര്‍ ആവണമെന്ന് യാതോരു നിര്‍ബന്ധവുമില്ല.  പക്ഷെ വാങ്ങി കടയില്‍ നിന്ന് ഇറങ്ങുന്ന ആ നിമിഷം മുതല്‍ നിങ്ങള്‍ ഒരു ഫോട്ടോഗ്രഫര്‍ ആയിരിക്കും.    നാട്ടിലെ ഒട്ടുമിക്ക കാര്യങ്ങളും പോലെ ഇവിടേം ലോജിക്ക് ഒന്നും അപ്ലൈ ചെയ്യാന്‍ നിക്കരുത്.  എല്ലാവരും ചെയ്യുന്നു അതുകൊണ്ട് ഞാനും ചെയ്യുന്നു എന്ന ലൈനില്‍ കണ്ടാല്‍ മതി.

ഒരു  S.L.R. വാങ്ങുന്നതിന്‍റെ പ്രധാന ഉദ്ദേശം അതിന്‍റെ പേരില്‍ വാചകമടിക്കാനുള്ള യോഗ്യത നേടുക എന്നതാണ്.  അതിന് വേണ്ടി ചില പ്രത്യേക വാക്കുകള്‍ പഠിക്കേണ്ടതുണ്ട്  –  അയ്യസ്സോ, അപ്പച്ചന്‍, ഫോക്കല്‍, റൂള്‍ ഓഫ് തേഡ്,  ഗോള്‍ഡന്‍ റേഷ്യോ,  ഫ്രെയിം, ലൈറ്റിംഗ്  …. ഇതൊക്കെ ഒരു 100 പേജിന്‍റെ ബുക്ക് വാങ്ങി 250 തവണ വീതം ഇമ്പോസിഷന്‍ എഴുതിപ്പഠിക്കണം;  മറന്നുപോവാതിരിക്കനാണ്.   എന്നിട്ട് ഫോട്ടോയെ ക്കുറിച്ച് സംസാരിക്കുന്ന സാഹചര്യങ്ങളില്‍ ഒക്കെ ഇതില്‍ നിന്ന് ഒരു വാക്കെങ്കിലും മറക്കാതെ പറയണം. കേള്‍ക്കുന്നവര്‍ കളിയാക്കില്ലേ എന്നൊന്നും ഓര്‍ത്ത് മടിച്ച് പോവരുത്. അവരും ഒക്കെ ഏകദേശം ഇതേ അവസ്ഥയില്‍ തന്നെ ആയിരിക്കും.  പിന്നെ വേണ്ടത് ഫോട്ടോഗ്രഫി എന്ന പേരില്‍ ഇറങ്ങുന്ന മാഗസിനുകള്‍ വല്ലപ്പോഴും ഒക്കെ വാങ്ങണം.   സ്ഥിരം വേണം എന്ന് നിര്‍ബന്ധം  ഒന്നും ഇല്ല.   വല്ല റെയില്‍വേ സ്റ്റേഷനില്‍ വച്ചോ മറ്റോ കണ്ടാല്‍,  അതില്‍ ‘കാര്യായിട്ട്’ എന്തെങ്കിലും ഉണ്ടേല്‍ മാത്രം വാങ്ങിയാല്‍ മതിയാവും.  ഈ വക മാഗസിന്‍ വാങ്ങിയത് കൊണ്ട് പ്രത്യേകിച്ച്  പ്രയോജനം ഒന്നും ഇല്ലെങ്കിലും വിശ്രമവേളകള്‍  ആനന്ദപ്രദമാക്കാന്‍ ഉപകാരപ്പെടും.

ഇത്രയുമായാല്‍ ഇനി ക്യാമറയുമായി പുറത്തിറങ്ങാം. എങ്ങനെ ഫോട്ടോ എടുക്കും എന്ന് ഓര്‍ത്ത് ടെന്‍ഷനടിക്കണ്ട, എല്ലാ  S.L.R. ലും ഓട്ടോ മോഡും ഓട്ടോ ഫോക്കസും ഒക്കെ ഉണ്ടാവും. അതിലിട്ട് എന്തിന്‍റെയെങ്കിലും നേരെ പിടിച്ച് ക്ലിക്ക്‌ ചെയ്‌താല്‍  സെന്‍സറില്‍ എന്തേലും ഒക്കെ പതിയും. അതിനെ നമുക്ക് ഫോട്ടോ എന്ന് വിളിക്കാം.  ലെന്‍സ്‌ ക്യാപ് മറ്റീട്ടുണ്ടോ എന്ന് മാതമേ നമ്മള്‍ ശ്രെദ്ധിക്കേണ്ടതുള്ളൂ.  ഇനി കണ്ണില്‍ കാണുന്നവരെ ഒക്കെ നമ്മുടെ കലാവിരുത് കാട്ടികൊടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

ഇനി വേണ്ടത് ഒരു പുട്ടുകുറ്റി ലെന്‍സാണ്.  ലെന്‍സിന്‍റെ നീളം അനുസരിച്ചാണ് ഒര് ഫോട്ടോഗ്രഫര്‍ക്ക് റെസ്പ്പക്ക്റ്റ് കിട്ടുന്നത് എന്നാണ് വയ്പ്പ്.  വാങ്ങിപ്പോയ ലെന്‍സിന് നീളം കുറവാണ് എന്നോ മറ്റോ തോന്നുന്നുണ്ടെങ്കില്‍ കൂടെ കിട്ടുന്ന ‘ഹഡ്’ കൂടി വച്ച് സ്വയം ആശ്വസിക്കാവുന്നതാണ്. കൂടെ കിട്ടിയ കിറ്റ്‌ ലെന്‍സ് വീട്ടില്‍ ഷെല്‍ഫില്‍ തന്നെ വയ്ക്കുന്നതാണ് നല്ലത്.  അതുകൊണ്ട് നല്ല ഫോട്ടോ എടുക്കണേല്‍ നല്ല വിവരം വേണം. അത് കൊണ്ട് അത് അവിടെ ഇരുന്നോട്ടെ ഒര് ഓര്‍മയ്ക്കായിട്ട്.  കയ്യിലുള്ള പുട്ടുകുറ്റി കൊണ്ട് മാക്സിമം സൂം ചെയ്ത് മാത്രം ഫോട്ടോ എടുക്കുക.  അതിന് വല്യ വിവരം ഒന്നും വേണംന്നില്ല ന്ന് മാത്രമല്ല, ചിലപ്പോ നല്ല ഫോട്ടോകള്‍ കിട്ടുവേം ചെയ്യും.  അങ്ങനെ സൂം ചെയ്ത് ഒര് ഫോട്ടോ എടുത്താലെന്‍റെ സാറേ..  ചുറ്റുമുള്ളതൊന്നും കാണാന്‍ പറ്റൂല്ല.

മതി, ഇപ്പോള്‍ നാട്ടാരുടെ മുന്നില്‍ നിങ്ങള്‍ ഒര് ഫോട്ടോഗ്രഫര്‍ ആയിക്കഴിഞ്ഞു.  എന്നിട്ടും ഒര് കോണ്‍ഫിഡന്‍സ് തോന്നുന്നില്ലെങ്കില്‍ കുറേ ഫില്‍റ്റെഴ്സ്, ഫ്ലാഷ്, ക്യാമറ ബാഗ്‌ ഒക്കെ വാങ്ങിക്കൂട്ടാവുന്നതാണ്.  ഒര് ട്രൈപ്പോട് കൂടി ഇരിക്കട്ടെ, ഒര് ഭംഗിക്ക്.  ഇനി നമുക്ക് ഐശ്വര്യമായി ഓണ്‍ലൈനിലേക്ക് കടക്കാം.  അതിന് മുന്‍പ് നമുക്ക് ഒര് പേര് വേണം, മ്മടെ ഫോട്ടോഗ്രാഫിക്ക്, എന്നിട് അത് വാട്ടര്‍മാര്‍ക്ക്‌ ചെയ്തേ ഫോട്ടോ പുറത്തിറക്കാവൂ, അല്ലെങ്കി ആരേലും ഈ ഉദാത്ത  കലാസൃഷ്ടികള്‍  ഒക്കെ കട്ടോണ്ട് പോയാലോ!!.  പേരിടാന്‍ ബെസ്റ്റ്‌ രീതി നമ്മുടെ തന്നെ പേരിന്‍റെ കൂടെ ഒര് ഫോട്ടോഗ്രഫി ന്നോ ക്ലിക്കോഗ്രഫീന്നോ ചേര്‍ക്കുകയാണ്.  എസ്കാംബിള്‍ – “പാലാരിവട്ടം ശശി ഫോട്ടോഗ്രഫി” അല്ലേല്‍ “ബുള്ളറ്റ്‌ ബിനു ക്ലിക്കോഗ്രഫീ “. മതി, ഓവര്‍ കോണ്‍ഫിഡന്‍സ് ഉണ്ടെങ്കില്‍ മാത്രം ജാഡ ബ്രാന്‍ഡിങ്ങ്കളെക്കുറിച്ച് ചിന്തിച്ചാല്‍ മതിയാവും.

ഇനിയാണ് ദ്രോഹം തുടങ്ങേണ്ടത്. ആദ്യം ഫേസ്ബുക്ക്‌, ട്വിറ്റര്‍, പ്ലസ് തുടങ്ങിയ ഇടങ്ങളില്‍ പോയി ഫ്രണ്ട്സിനെ ദ്രോഹിച്ച് തുടങ്ങാം.  ദിവസം ഒന്നെങ്കിലും വീതം ഫോട്ടോ അപ്പ്‌ലോഡ്‌ ‌ചെയ്യണം.  ഇവിടെ ഒര് കാര്യം പ്രത്യേകം ശ്രെദ്ധിക്കണം.  സോഷ്യല്‍ മീഡിയയില്‍ എന്ത് ഇടുന്നു എന്നതല്ല,  ആര് ഇടുന്നു എന്നതാണ് പ്രധാനം.  നമ്മളോട് താല്‍പര്യമുള്ളവര്‍ ഉണ്ടെങ്കില്‍ ലൈക്കും ഷെയറും ചെയ്തോളും,  എന്തിന് കവര്‍ ഫോട്ടോ വരെ ആക്കികളയും.  ഇല്ലെങ്കി ആരും മൈന്‍ഡ് ചെയ്യില്ല.  അപ്പോള്‍  നമുക്ക് അവരെ ടാഗ് ചെയ്ത് ദ്രോഹിക്കാവുന്നതാണ്.  ഫേസ്ബുക്കിലൊക്കെ ഇനീം മനുഷ്യന്മാര് ബാക്കി ഉള്ളത് കൊണ്ട് ഒര് പേജ് കൂടി തുടങ്ങുക എന്നതാണ് അടുത്ത സ്റ്റെപ്പ്.  അതും ആദ്യം ആരും മൈന്‍ഡ് ചെയ്യില്ല, പക്ഷെ നമ്മള്‍ തളരരുത്. ഏതേലും ക്ളിക്കായ പേജിന്‍റെ മുതലാളിയെ സോപ്പിട്ട് ഷെയര്‍ ചെയ്ത് കുറേ ലൈക്ക്‌ ഒപ്പിച്ചെടുക്കുക.  ഇപ്പോള്‍ നിങ്ങള്‍ നാടറിയുന്ന, നാട്ടാരറിയുന്ന ഒര് ഫോട്ടോഗ്രാഫറായി മാറിക്കഴിഞ്ഞു. സന്തോഷായില്ലേ?

കുറച്ച് കാശ് മുടക്കിയാല്‍ വലിയ മെനക്കേടൊന്നുമില്ലാതെ ഒര് കലാകാരനായി അഭിനയിക്കാം (ജീവിതത്തില്‍) എന്നതാണ് ഒര്  S.L.R.  വാങ്ങുന്നതില്‍ ഞാന്‍ കാണുന്ന മെച്ചം. അതുകൊണ്ട്തന്നെ, കഴിയുമെങ്കില്‍ ഒര് S.L.R. വാങ്ങി നിങ്ങളും ഒര് കലാകാരനാവണം, ഇന്ന് തന്നെ. വാങ്ങാന്‍ കഴിയാത്തവര്‍ വിഷമിക്കേണ്ട, ഭക്ഷണത്തെക്കാള്‍ ഇമ്പോര്‍ട്ടന്‍റായ മൊബൈല്‍ ഫ്രീ ആയി കൊടുക്കാന്‍പോണ കേന്ദ്രസര്‍ക്കാര്‍  അടുത്ത തെരഞ്ഞെടുപ്പിന് മുന്‍പെങ്കിലും ഇതിലും  ഇമ്പോര്‍ട്ടന്‍റായ  S.L.R. എല്ലാവര്ക്കും ഓരോന്ന് വീതം തരുന്നതായിരിക്കും. “ഓരോ കയ്യിലും  S.L.R.”  അതാവട്ടെ നമ്മുടെ മുദ്രാവാക്യം.

NB: ഫോട്ടോഗ്രഫി സീരിയസ്സായി എടുത്തിട്ടുള്ളവര്‍ ഇത് തമാശയായിട്ട് എടുത്താല്‍ മതി… പ്ലീസ്‌..

 • DSLRഉം വാങ്ങി ഫോട്ടോഗ്രാഫറാ എന്നും പറഞ്ഞു നടക്കുന്നവനു തുല്യമല്ലേ സാഹിത്യകാരനാ എന്നു പറഞ്ഞു ബ്ലോഗ്‌ തുടങ്ങുന്നതു..?

  (സാഹിത്യം സീരിയസായിട്ട് എടുത്തിട്ടുള്ളവര്‍ ഈ കമന്റ് തമാശയായി എടുത്താല്‍ മതി)

  • Camera Muthalali

   Kalakki macha…. 🙂

  • Antony Vithayathil

   കിടു കമന്റ്…

 • ഹി ഹി ഹി, അത് കലക്കി… 🙂

 • Siju VibgyoR

  ” “ഉത്സവത്തിനോ പള്ളിപ്പെരുന്നാളിനോ പോയാല്‍ ബലൂണുമായി നടക്കുന്ന പിള്ളേരെക്കാള്‍ കൂടുതല്‍ S.L.R.ഉമായി നടക്കുന്ന ചേട്ടന്മാരാണ്. ഇതെല്ലാം ഇവരൊക്കെ ഈ പള്ളിപ്പെരുന്നാളിന് വാങ്ങിയതാണോ എന്ന് കാണുന്നവരാരേലും സംശയിച്ചാല്‍ തെറ്റ് പറയാന്‍ പറ്റില്ല.”..:D 😀

 • സി പി സി

  വല്ലതും എഴുതാന്‍ അറിഞ്ഞിട്ടാണോ താന്‍ ബ്ലോഗ്‌ എഴുതുന്നത്‌ , വിവരക്കേട് എഴുതി അതിനു ബ്ലോഗ്‌ എന്ന് പേരും .. ആദ്യം സ്വയം ചെയ്യുന്നത് നന്നാക്കാന്‍ നോക്ക് , പിന്നേ മറ്റുള്ളോരെ കുറ്റം പറയല്‍ ..

 • 🙂

 • കഴിഞ്ഞ ജനുവരീല്‍ ഒരുത്സവത്തിന് പോയപ്പോ ഒരു 10-12 വയസ്സുള്ള ചെക്കന്‍ ഒരു SLRഉം തൂക്കി മാരകഫോട്ടം പിടിത്തം. ചങ്ക് തകര്‍ന്ന് പോയ ഞാന്‍ അച്ഛനെ സോപ്പടിച്ച് ഒരു സെന്റ് സ്ഥലം വിറ്റാലോന്ന് വരെ ചിന്തിച്ച് പോയതാ…

 • നചീ…………..സംഭവം ചിതറി !
  നല്ലൊരു കൊട്ട് !

 • കൊള്ളാം..കാലിക പ്രസക്തമായ കൊട്ട്! 🙂

  കാശുള്ളവനു കാറ് വാങ്ങാം..അവന്‍ കാറ് മുതലാളി ആയി..
  എന്നാല്‍ ഡ്രൈവിംഗ് വേറേ തന്നെ പഠിക്കണം..അപ്പഴേ ഡ്രൈവര്‍ ആകൂ..
  ക്യാമറ മുതലാളിയും ഫോട്ടോഗ്രാഫറും തമ്മില്‍ ഈ വ്യത്യാസം ഉണ്ട്.

 • ..RAHIM ..

  ഹഹഹ ഇഷ്ട്ടപ്പെട്ടു. ഒരു ഡി എസ് എല്‍ ആര്‍ വാങ്ങി ഫോട്ടം പിടുത്തം പഠിക്കാന്‍ നിന്ന എന്‍റെ എല്ലാ മൂഡും പോയി.

 • കല്ല്യാണ ഫംക്ഷന് പോകുമ്പോള്‍ ആണ് ഇപ്പോള്‍ ഇവന്മാരുടെ ഏറ്റവും ശല്ല്യം , തിക്കി തിരക്കി ഒന്നിനും സമ്മതിക്കില്ല , കിട്ടിയാലും ഇല്ലെങ്കിലും അവര്‍ക്ക് പ്രശ്നം ഇല്ല , ആല്‍ബം കൊടുക്കേണ്ട സ്റ്റുഡിയോ ഫോടോഗ്രാഫെര്സ് ന്റെ അവസ്ഥ ,,,,, നന്നായി എഴുതി

 • Harimenon

  https://www.facebook.com/pages/Sinsi-Sekhar-photographyArtworks/183344601704907
  ഈ പേജ് ഇപ്പരഞ്ഞതിനൊരു മകുടോദാഹരണം ആണ്. ഈ പെണ്ണ്, കാക്കെനേം പൂച്ചെനേം പടമെടുത്തു എത്ര ലൈക്ക് ആണ് വാങ്ങുന്നതെന്നരിയാമോ?

  • Leo

   ha ha ha ha.. i had same thought before reading this blog… pennayathukondu aval kku like eddan koree kondanmarumm….

 • പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍

  ശരിക്കും ഇഷ്ട്ടമായി ..പലര്‍ക്കും ശരിക്ക് കൊണ്ടിട്ടുണ്ട് . കൊള്ളണം ഏതു ചീള് പടം പിടിച്ചോണ്ട് വന്നു തളളിയാലും നൈസ് ..സൂപ്പര്‍ എന്ന് പറയുന്ന കുറെ താരങ്ങളും കൂടിയുണ്ട് 🙂

 • മഹാനായ ചന്തു വീകെയേം

  ഞാന്‍ ഇതുവരെ DSLR വാങ്ങീട്ടില്ല

 • ബാലേട്ടന്‍

  Qookkyന്റെ കമന്റിനു ഇനി RT അടിക്കുന്നവര്‍ ആരും ബാകി ഉണ്ടാവില്ല, പറഞ്ഞേക്കാം. ഇത് ഭീഷണി ആണ്.

 • Cijo

  നീ ഇനി ഇങ്ങോട്ട് വാ ആ ക്യാമറ എടുത്തോണ്ട്, അപ്പൊത്തരാം ഇതിനുള്ളത് 

  കൊള്ളാട്ടാ 🙂

 • Aiswarya

  – കുറച്ച് കാശ് മുടക്കിയാല്‍ വലിയ മെനക്കേടൊന്നുമില്ലാതെ ഒര് കലാകാരനായി അഭിനയിക്കാം (ജീവിതത്തില്‍) എന്നതാണ് ഒര്  S.L.R.  വാങ്ങുന്നതില്‍ ഞാന്‍ കാണുന്ന മെച്ചം. –  
  കലാകാരാ…. 😀

 • Anu

  വീണ്ടും തൊടങ്ങിയോ? 😉 

 • കലക്കി….

 • Nisha C

  ഇങ്ങനെ ഒരാളെ എനിക്കറിയാം, പറയില്ല 😀

  • Camera Muthalali

   Ingane palareyum enikkum ariyam… 🙂

   • Abhilash

    enikum 😛

  • Abhilash

   enikumm 😛

 • Noushad GD

  Owning a DSLR does not make you a photographer. It makes you a DSLR owner 🙂

 • പണ്ട് ഒരു BSA SLR ഉണ്ടായിരുന്നു .. അന്ന് അത് കളഞ്ഞത് വെല്യ കുറവായി ഇപ്പ തോനുന്നു..! എന്തൊക്കെ പറഞ്ഞാലും ഫോടോ കാണാന്‍ കൊള്ളാവുന്നത് ആവണേല്‍ ക്യാമറാമാന്‍ എന്തെങ്കിലും കഴിവ്‌ ഉള്ളവന്‍ ആവണം 🙂 അല്ലേല്‍ ഫോടോശോപ്‌ അറിയണം 😀

 • 🙂

 • Alif Shah

  🙂

 • കാര്യം ഓക്കെയാണ്.
  എന്നാലും …ഒരു കമ്പ്യൂട്ടറും, നെറ്റ് കണക്ഷനും ഉള്ളവരെല്ലാം വെല്യ ബ്ലോഗറാകുന്ന കാലത്ത് ഒരു എസ് എല്‍ ആര്‍ വാങ്ങാന്‍ കെൽപ്പുള്ളവര്‍ ഫോട്ടോഗ്രാഫര്‍ ആകട്ടെ…

 • Sreelakshmi OR

  ഞാനും നിങ്ങൾ ഈ പറഞ്ഞ ഒരു കൂട്ടത്തിൽ പെടുന്ന ആൾ ആണ്…
  പഠിച്ചു വരുന്നതെ ഉള്ളു… അതൊരിക്കലും 4 പേരുടെ മുന്നിൽ ആൾ ആവൻ അല്ല.. നല്ല moments freeze ചെയ്തു മനസ്സിൽ സൂക്ഷിക്കാനും അതിലൂടെ മറ്റുള്ളവരുടെ മനസ്സിൽ എന്തെങ്കിലും സന്തോഷം എനിക്ക് നൽകാനും… https://m.facebook.com/story.php?story_fbid=199823267205382&substory_index=0&id=108731939647849
  ഒരു പ്രാർത്ഥന മാത്രം…. നല്ലൊരു ഫോട്ടോഗ്രാഫർ ആവണം, പക്ഷെ നിങ്ങളെ പോലെ ഒരു അഹങ്കാരി ആവാൻ ഇട വരുത്തരുത്…
  ” ഒരു ചിലവും ഇല്ലാതെ മലയാളം തെറ്റു കൂടാതെ എഴുതാൻ അറിയാത്തവർ പോലും സാഹിത്യ കാരൻ ആണെന്നു തെളിയിക്കാൻ blog തുടങ്ങുന്ന ഇ കാലത്തു
  ഒരു പ്രാർത്ഥന മാത്രം…. നല്ലൊരു ഫോട്ടോഗ്രാഫർ ആവണം, പക്ഷെ നിങ്ങളെ പോലെ ഒരു അഹങ്കാരി ആവാൻ ഇട വരുത്തരുത്…
  ” ഒരു തെറ്റു കൂടാതെ മലയാളം എഴുതാൻ അറിയാത്തവർ പോലും blog തുടങ്ങുന്ന ഈ കാലത്തു ഒരു ചിലവും ഇല്ലാതെ സാഹിത്യകാരൻ/കാരി ആണെന്ന് അഭിനയിക്കാം.
  എഴുത്തു serious ആയിട്ട് എടുത്തിട്ടുള്ളവർ ഇത് തമാശയായി എടുത്താൽ മതി.

 • Sreelakshmi OR

  ഞാനും നിങ്ങൾ ഈ പറഞ്ഞ ഒരു കൂട്ടത്തിൽ പെടുന്ന ആൾ ആണ്…
  പഠിച്ചു വരുന്നതെ ഉള്ളു… അതൊരിക്കലും 4 പേരുടെ മുന്നിൽ ആൾ ആവൻ അല്ല.. നല്ല moments freeze ചെയ്തു മനസ്സിൽ സൂക്ഷിക്കാനും അതിലൂടെ മറ്റുള്ളവരുടെ മനസ്സിൽ എന്തെങ്കിലും സന്തോഷം എനിക്ക് നൽകാനും കൂടിയാണ്…https://m.facebook.com/story.php?story_fbid=199823267205382&substory_index=0&id=108731939647849
  ഒരു പ്രാർത്ഥന മാത്രം…. നല്ലൊരു ഫോട്ടോഗ്രാഫർ ആവണം, പക്ഷെ നിങ്ങളെ പോലെ ഒരു അഹങ്കാരി ആവാൻ ഇട വരുത്തരുത്…
  ” ഒരു തെറ്റു കൂടാതെ മലയാളം എഴുതാൻ അറിയാത്തവർ പോലും blog തുടങ്ങുന്ന ഈ കാലത്തു ഒരു ചിലവും ഇല്ലാതെ സാഹിത്യകാരൻ/കാരി ആണെന്ന് അഭിനയിക്കാം”.
  എഴുത്തു serious ആയിട്ട് എടുത്തിട്ടുള്ളവർ ഇത് തമാശയായി എടുത്താൽ മതി.

Back to top