ഓണം ഒരു നുണയാണ്

പണ്ട് കേരളം എന്ന നാട് മഹാബലി എന്ന പ്രജാക്ഷേമതല്‍പ്പരനായ അസുര ചക്രവര്‍ത്തി ഭരിച്ചിരുന്നെന്നും,  ആളുടെ കീഴില്‍ സുഖജീവിതം നയിച്ചുപോന്ന ജനങ്ങള്‍ക്ക്‌ ദൈവത്തെ ഒരു മൈന്‍ഡ് ഇല്ലതിരുന്നതില്‍ പ്രതിക്ഷേതിച്ച് വിഷ്ണു വാമനാവതാരമെടുത്തു വന്ന് മഹാബലിയെ  പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തി  എന്നും, അതിന് ശേഷം  വരം വാങ്ങി ഓരോ വര്‍ഷവും പ്രജകളെ കാണാന്‍ ആള് ഇവിടെ വരാറുണ്ടെന്നും,  ആ ടൈം ആണ് നമ്മള്‍ ഓണം എന്ന പേരില്‍ ആഘോഷിക്കുന്നത് (വെള്ളമടിക്കുന്നത്) എന്നൊക്കെയാണ് നമ്മളെ സ്കൂളില്‍ പഠിപ്പിച്ചിട്ടുള്ളത്.  മാര്‍ക്ക് കിട്ടാന്‍ വേറെ വഴിയില്ലാത്തത് കൊണ്ട് നമ്മള്‍ ഇതൊക്കെ  കാണാപ്പാടം പഠിച്ച് പരീക്ഷയെഴുതി ഒഴിവാക്കിയെങ്കിലും ഇതുവരെ ഇതിന്‍റെ സത്യവസ്ഥയെ കുറിച്ച് ആരേലും ചിന്തിച്ചിട്ടുണ്ടോ?.

വിഷ്ണുവിന്‍റെ അഞ്ചാമത്തെ അവതാരമാണ് വാമനന്‍. ആറാമത്തെ അവതാരം പരശുരാമന്‍ – ഇദ്ദേഹമാണ് കേരളപ്പിറവിക്ക് കാരണക്കാരന്‍, അതായത് ആളാണ്‌ കേരളത്തെ മഴു കൊണ്ട് സിസേറിയന്‍ ചെയ്ത് പുറത്തെടുത്തത്.  തീര്‍ച്ചയായും ഒരു രാജ്യവും അവിടെ ജനങ്ങളും ഉണ്ടെങ്കില്‍ മാത്രമേ ഒരു ഭരണാധികാരിയുടെ ആവശ്യമുള്ളൂ; വിജനതയില്‍ ഒറ്റയ്ക്കിരുന്ന്‍ ഒരാള്‍ക്ക്‌ ഭരിക്കാന്‍ പറ്റില്ലല്ലോ.  അപ്പോള്‍ കേരളം ഉണ്ടായ ശേഷം തന്നെയാണ് ഇവിടെ ജനങ്ങളുണ്ടായതും മാവേലി ഉണ്ടായതും.  ആ മാവേലിയെ പരശുരാമനും മുന്‍പ് വന്ന വാമനന്‍ എങ്ങനെ ചവിട്ടിക്കൂട്ടി എന്നാണ് നിങ്ങള്‍ വിശ്വസിക്കുന്നത്?.   അപ്പൊ ഇതിലൊക്കെ എന്തോ തട്ടിപ്പുണ്ട്, നമ്മളെ പലരും നല്ല രീതിയില്‍ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു.

വാമനന്‍ എന്നത് വിഷ്ണുവിന്‍റെ അവതാരമാണ്. വിഷ്ണു വേറെ പണിയൊന്നുമില്ലാത്ത ആളല്ല, ഈ പ്രപഞ്ചത്തിന്‍റെ മുഴുവന്‍ സംരക്ഷണം ആളുടെ ഉത്തരവാദിത്വമാണ്, അതാവട്ടെ സൃഷ്ടി, സംഹാരം എന്നിവയെക്കാള്‍ കനപ്പെട്ടതും. അങ്ങനെ ഒരാള്‍ കേരളമെന്ന ഇട്ടാവട്ടത്തില്‍ കിടക്കുന്ന ഒരു സാദാ രാജാവിനോട് തായം കളിക്കാന്‍ അവതാരമെടുത്ത്‌ വന്നു എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ കുറച്ച് ബുദ്ധിമുട്ടുണ്ട്. ഇനി വന്നു എന്ന് തന്നെ ഇരിക്കട്ടെ, ഇത്രയും പ്രായമുള്ള ഒരാള്‍ ഒരു കൊച്ചു കുട്ടിയുടെ വേഷം കെട്ടി വരാന്‍ ആളെന്താ മോഹന്‍ലാലോ മമ്മൂട്ടിയോ മറ്റോ ആണോ?. അതും പോട്ടെ, വല്യാള്‍ക്കാര്‍ എന്തേലും ചെയ്തോണ്ടിരിക്കുന്നിടത്ത് കൊച്ചു കുട്ടികള്‍ വന്ന് വലിയ വായില്‍ വാര്‍ത്താനം പറഞ്ഞിട്ടുണ്ടെങ്കില്‍ ചോദിക്കാതെ തന്നെ അടി കിട്ടും (എനിക്ക് കിട്ടിയിട്ടുണ്ട്, കുട്ടിക്കാലത്ത്).  ഇവിടെ വാമനന്‍ മൂന്ന് അടി ചോദിച്ചിട്ട് കൂടി കൊടുക്കാതെ തലേക്കേറി നിരങ്ങാന്‍ അവസരം കൊടുത്തു എന്നാണ് കേള്‍ക്കുന്നത്.  ഇത്രപോലും ആജ്ഞാശക്തിയില്ലാത്ത ഒരാള്‍ എങ്ങനെയാണ് ഈ നാട് ഭരിച്ചിട്ടുണ്ടാവുക?  കഴിവില്ലാത്തവര്‍ ഭരിക്കുന്നതിനെയാണോ നമ്മള്‍ പണ്ട് മുതലേ നല്ല ഭരണം എന്ന് വിളിക്കുന്നത്‌?.

ഏതെങ്കിലും അഴിമതിയോ തട്ടിപ്പുകളോ പുറത്ത് വരുമ്പോള്‍, അത് മരിച്ചുപോയ മുന്‍കാല ഭരണാധികാരികളുടെ കാലത്ത് എടുത്ത തീരുമാനമാണ് എന്ന വാദം ഇപ്പോഴും നമ്മുടെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ പറഞ്ഞു കേള്‍ക്കാറുണ്ട്.  അത് പോലെ മഹാബലിയും പുള്ളിയുടെ പേരില്‍ വന്ന ഭൂമിതട്ടിപ്പ് കേസ്‌ ആള്‍ക്ക് മുന്നേ കാലം ചെയ്ത വാമനന്‍റെ തലയില്‍ വയ്ക്കുകയായിരുന്നില്ല എന്നാരുകണ്ടു?.  ഞാന്‍ തൃശ്ശൂര് വച്ച് പലപ്പോഴും ‘പാതാളം’ ന്ന ബോര്‍ഡ്‌ വച്ച ബസുകള്‍ കണ്ടിട്ടുണ്ട്.  അതായത് പാതാളം എന്ന സ്ഥലം ഈ കേരളത്തില്‍ തന്നെ ഉള്ളതാണ്.  അവിടെ അന്ന് ഒരു ജയില്‍ ഉണ്ടായിരുന്നിരിക്കും.  കുറ്റം തെളിഞ്ഞ മാവേലിയെ ജീവപര്യന്തം ശിക്ഷിച്ച് അങ്ങോട്ട്‌ വിട്ടിട്ടുണ്ടാവും.  അവിടെ നിന്ന് വര്‍ഷാവര്‍ഷം പരോളില്‍ ഇറങ്ങുന്ന മാവേലിയെ പുള്ളിയുടെ പാര്‍ട്ടിക്കാര്‍ ആഘോഷപൂര്‍വം സ്വീകരിച്ച് ആനയിച്ചിട്ടുണ്ടാവും (ഇതൊക്കെ ഇപ്പോഴും സംഭവിക്കാറുണ്ടല്ലോ).  ഈ ഒരു ആഘോഷം ആളുടെ മരണശേഷവും പുള്ളിയുടെ വാലുകള്‍ തുടരുകയും, അത് പിന്നീട് അക്ഷയതൃതീയ യൊക്കെപ്പോലെ കേരളം മൊത്തം വ്യാപിക്കുകയും ചെയ്തതാവാം എന്നാണ് എനിക്ക് എന്‍റെ ചെറിയ ബുദ്ധിയില്‍ തോന്നുന്നത്.

നുണകള്‍ കൊണ്ട് ഒരു ചീട്ട് കൊട്ടരമുണ്ടാക്കി അതില്‍ ജീവിക്കുന്ന പലരെയും ഞാന്‍ ഈ ജീവിതത്തില്‍ കണ്ടിട്ടുണ്ട്. ഇങ്ങനെയുള്ളവര്‍ക്ക്  എങ്ങനെ കേരളം പോലെ ഒരു സ്ഥലത്ത് ജീവിച്ചുപോകാന്‍ കഴിയുന്നു എന്ന് ഞാന്‍ പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്.  തീരെ ഇല്ലോജിക്കലായ  ഒരു ഐതീഹ്യത്തിന്‍റെ പേരില്‍ പോലും പറ്റിക്കപ്പെടുന്നത് നമ്മുടെ ചിന്താശക്തിയും ആത്മാഭിമാനവും പണയം വച്ചിട്ടുള്ളത് കൊണ്ടാണ് എന്നാണ് എനിക്ക് തോന്നുന്നത്. ഇവിടെ നിങ്ങള്‍ ഒന്ന് ആലോചിച്ചു നോക്ക്, പരശുരാമനും മുന്നേ കാലം ചെയ്ത വാമനന്‍  പരശുരാമന് ശേഷം വന്ന മഹാബലിയെ ചവിട്ടിത്താഴ്ത്തി എന്നൊരു കേസ് ഏതെങ്കിലും കോടതിയുടെ മുന്നില്‍ വന്നാല്‍ പ്രഥമദൃഷ്ട്യാ കേസ് നിലനില്‍ക്കുന്നതല്ല എന്ന് കണ്ട് വാമനന് സിമ്പിളായി ജാമ്യം കിട്ടും, പിന്നെ ആ കേസും തള്ളി പ്പോകും. അത്തരം ഒരു കേസിന്‍റെ പേരിലാണ് വൈഷ്ണവാവതാരം കൂടിയായ വാമനനെ കാലങ്ങളായി നമ്മള്‍ ഇകഴ്ത്ത്തുന്നത്, ആ പേരില്‍ ആഘോഷിക്കുന്നത്.  കേരളത്തിലല്ലാതെ വേറെ എവിടെയും ഇങ്ങനെയൊക്കെ നടക്കുമെന്ന് എനിക്ക് തോന്നുന്നില്ല.

എല്ലാവരും ഇതൊക്കെ വിശ്വസിക്കുന്നു എന്ന് ഞാന്‍ പറയില്ല, അല്ലാത്തവരുമുണ്ട്. പക്ഷെ അവര്‍ക്കും ഓണം ആഘോഷിക്കണം ( അല്ലങ്കിത്തന്നെ വെള്ളമടിക്കാന്‍ ഒരു കാരണം നമ്മള്‍ നോക്കി നടക്കുവാണല്ലോ). അവര്‍ പറയുന്ന ന്യായം ഓണം ഒരു കൊയ്ത്തുത്സവമാണെന്നാണ്.  കേരളത്തില്‍ കൊയ്‌ത്ത്‌ നടന്ന ഒരു കാലത്ത് ഇത് പറഞ്ഞിരുന്നെങ്കില്‍ എന്തേലും അര്‍ത്ഥമുണ്ടായിരുന്നു.  എന്നേലും നികത്തി ഫ്ലാറ്റ് വയ്ക്കാം എന്ന വിശ്വാസത്തില്‍ കാലങ്ങളായി തരിശായി ഇട്ടിരിക്കുന്ന കൃഷിഭൂമിയുള്ള നമ്മുടെ നാട്ടില്‍ എന്ത് കൊയ്ത്തുത്സവമാണ്?. അങ്ങനെയെങ്കില്‍ അത് നടത്തേണ്ടത് തമിഴ്നാട്ടിലും ആന്ധ്രയിലുമൊക്കെയാണ്. പിന്നെ കേരളത്തില്‍ കൊയ്ത്ത്‌ എന്ന വാക്ക് അക്ഷരാര്‍ത്ഥത്തില്‍ ഉപയോഗിക്കുന്ന ഒരു കൂട്ടരുണ്ട്, കൊട്ടേഷന്‍ ട്ടീംസ്.  അത് ഉദ്ദേശിച്ചാണ് നമ്മള്‍ ഇപ്പോള്‍ ഓണം ആഘോഷിക്കുന്നതെങ്കില്‍ നമ്മുടെ  സംസ്കാരത്തിനും പൊതുബോധത്തിനും കാര്യമായ തകരാറുണ്ട് എന്ന് സമ്മതിക്കേണ്ടി വരും.

അല്ലങ്കില്‍ത്തന്നെ നമ്മുടെ രാജ്യം പണപ്പെരുപ്പം കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്.  അപ്പോഴാണ്‌ ഇത്തരം കള്ളക്കഥകള്‍ക്ക് പുറത്ത് ആഘോഷങ്ങള്ണ്ടാക്കി രാജ്യത്തെ ഇന്‍ഫ്ലെഷന്‍ കൂട്ടുന്നത്‌.  ഒരു നേതാവിനെ റിമാന്‍ഡ്‌ ചെയ്യുകയോ മറ്റോ ചെയ്‌താല്‍ മാത്രം രാഷ്ട്രീയ കക്ഷികള്‍ എടുത്തു പ്രയോഗിക്കുന്ന ഹര്‍ത്താല്‍  ബന്ദ്‌ തുടങ്ങിയ ജനകീയ സമര മാര്‍ഗങ്ങളെ ക്കുറിച്ച്,  അതില്‍ നഷ്ടപ്പെട്ട് പോകുന്ന ഒരു ദിവസത്തെ പ്രോഡക്ക്റ്റിവിറ്റി യെ  കുറിച്ച് കണ്ണീരൊഴുക്കുന്നവര്‍ പോലും ഒരാഴ്ചയോളം അടഞ്ഞു കിടക്കുന്ന ധനകാര്യ വ്യവസായ സ്ഥാപനങ്ങള്‍ ഉണ്ടാക്കുന്ന നഷ്ടത്തെ ക്കുറിച്ച് മിണ്ടുന്നില്ല.  ഇതാണ് സാര്‍, ഇത് തന്നെയാണ് സര്‍ ഹിപ്പോക്രസി.

എല്ലാവര്‍ക്കുമെന്നപോലെ നിങ്ങള്‍ക്കും ഒരു ബ്രെയിന്‍ ഉണ്ട് എന്ന് വിശ്വസിക്കനാണെനിക്കിഷ്ടം. എങ്കിലും ഇതൊക്കെ വായിച്ച് നിങ്ങള്‍ ഓണം ആഘോഷിക്കതിരിക്കും എന്ന് ഞാന്‍ കരുതുന്നില്ല.  സമയമുണ്ടെങ്കില്‍ ഒന്ന് ചിന്തിക്ക്,  കഥയില്ലാത്ത വാക്കുകളില്‍ ഒളിപ്പിച്ച് വയ്ക്കുന്ന കള്ളങ്ങള്‍ കൊണ്ട് നമ്മെ  വിഡ്ഢിയാക്കുന്നത് ഇനിയും അനുവദിച്ച് കൊടുക്കണോ എന്ന്.

അപ്പൊ പറഞ്ഞുവന്നത്, എല്ലാര്‍ക്കും ഓണാശംസകള്‍, ഇന്നും നാളേം  നമുക്ക് എണീറ്റിരുന്ന് ഓണമെന്ന പേരില്‍ റ്റി.വി കാണാം. ഉത്രാടദിനപ്പരസ്യങ്ങള്‍ നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നത്‌…..

 • എന്റെ അനുശോചനങ്ങൾ , കാരണം മഹാബലിയെ ചവിട്ടിത്താഴ്ത്തിയത് എനിക്ക് ഈയിടയായി ഇഷ്ടപ്പെടുന്നില്ല

 • Manoj

  Hello, I believe this is wrong!

  What I understand, when
  Indra requested lord Vishnu to intervene due to excellent ruling of Mahabali, which
  created imbalance due someone equivalent to Indra, Lord Vishnu assumed the form of Vamana, the dwarf
  Bhrahmin and approached Mahabali for 3 foot land.

  Maybe, one can interpret – how you did or otherwise – Onam is
  not something happened in Vamanayugam or during the 5th Incarnation
  of Vishnu but, upon request of Indra, Vishu assumed the form of Brahmin
  (Vamana) during Mahabali rule & approached him, since king cannot deny the plea
  of Brahmin request for biksha!

 • പരശുരാമന്‍ വരുന്നത് വരെ
  വാമനന്‍ വെയിറ്റ് ചെയ്തതാണെങ്കിലോ? എല്ലാത്തിനും അതിന്റേതായ സമയമുണ്ടല്ലോ.
  അപ്പോള്‍ വാമനന്റെ വയസ്സിന്റെ കാര്യത്തില്‍ മാത്രമേ discrepancy ഉള്ളു.
  Clerical error. 🙂

  Multiple അവതാരങ്ങള്‍ക്കു ഒരേ സമയം exist
  ചെയ്യാം; ശ്രീരാമനും പരശുരാമനും തമ്മില്‍ കാണുന്നുണ്ടല്ലോ രാമായണത്തില്‍.
  കൃഷ്ണനും അര്‍ജുനനും onsite പോയി വിഷ്ണുവിനെ കാണുന്നുണ്ട് മറ്റൊരു
  കഥയില്‍.

  അല്ല പിന്നെ. 🙂

 • , ഇത്രയും പ്രായമുള്ള ഒരാള്‍ ഒരു കൊച്ചു കുട്ടിയുടെ വേഷം കെട്ടി വരാന്‍ ആളെന്താ മോഹന്‍ലാലോ മമ്മൂട്ടിയോ മറ്റോ ആണോ?.

 • ജയൻ ഏവൂർ

  ഒരു ഐതിഹ്യത്തെ അതിന്റെ വഴിക്ക് വിട്ടൂടേ? ലോകത്തുള്ള എല്ലാ നാട്ടിലും ഉണ്ട് ഇത്തരം മിത്തുകളും അതിന്റെ പേരിലുള്ള ആഘോഷങ്ങളും. ഇവിടെ മാത്രമല്ല. ലോജിക്കൊന്നും ഇല്ലാത്തതാണ് മിക്കതും. ആഘോഷിക്കണമെന്നുള്ളവർക്ക് ആഘോഷിക്കാം, അല്ലാത്തവർക്ക് വേണ്ടെന്നു വയ്ക്കാം. കുട്ടികളോടു മാത്രം “ഓണം നുണയാണ്, ബ്രെയിൻ ഉപയോഗിച്ചു ചിന്തിക്കൂ…!” എന്നൊന്നും ആരും പറഞ്ഞേക്കരുത്. പറഞ്ഞാൽ കൊന്നുകളയും ഞാൻ!

 • ashraf salva

  കാര്‍ഷിക ഉത്സവം ആയി ഓണം പരിണമിക്കട്ടെ എന്നാശിക്കുന്നു .. വാണിജ്യ വല്‍ക്കരിക്കപ്പെട്ട ഒരാഘോഷവും ആഘോഷിക്കാന്‍ താല്പര്യമില്ല .
  അത് കൊണ്ട് തൊടിയിലെ പൂവിറുത്തു മുറ്റത്ത് പൂക്കളമിട്ട് തമിഴന്റെ പച്ചക്കറിയില്ലാതെ വാഴയിലയില്‍ സദ്യ ഉണ്ണുന്ന, ടി വി യിലെ മുറി വസ്ത്രം ഇട്ട്‌ മുറി മലയാളം പറയുന്ന വരോടൊപ്പം അല്ലാതെ ഓണം ആഘോഷിക്കുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്ക് എന്റെയും ഓണാശംസകള്‍

 • Nisha C

  ആറാമത്തെ അവതാരം പരശുരാമന്‍ – ഇദ്ദേഹമാണ് കേരളപ്പിറവിക്ക് കാരണക്കാരന്‍, അതായത് ആളാണ്‌ കേരളത്തെ മഴു കൊണ്ട് സിസേറിയന്‍ ചെയ്ത് പുറത്തെടുത്തത്.

  ചിരിച്ച് ചിരിച്ച് ചത്ത് 😀

 • Aiswarya

  ഞങ്ങള്‍ക്ക് ബ്രെയിന്‍ ഇല്ല, പോ ചെക്കാ 😀
  😀
  😀
  😀
  😀

  Happy Onam

 • priya nachi….
  hindu epics prakaaram aake 4 yugangalaanu (chathur yugangal) ullath..
  satya,thretha,dwapara,kali…oro yugathinte avasaanavum Pralayam undaakukayum sakalathum jalathil aandu pokukayum chyyum…
  pinneedu veendum brahmaavu srishti nadathukayumaanu cheyyunnath,,(jeevan jalathilaanu aadyam undaayathennu naamukkariyaavunnathumaanallo..)
  Mahaabali bharicha shesham pralayam vannu vellathilaandu poya keralathe Parasuraman mazhu erinju ‘veendeduthu’ ennaanu aitheehyam…
  allaathe keralathe srishtichathu parasuraman alla..
  kritha(sathya)yuganthyam muthal threthaayugaavasaanam vare parasuraaman puraanangalil prathyakshappedunnund….
  thaangale pole oru nalla blogger vyakthamaaya patanathinu shesham inganeyulla post-kal idanam ennu abhyardhikkunnu,.,,,

 • SREEJITH NP

  പരശുരാമന്‍റെ ഹറംപിറപ്പുകളുടെ കണക്ക് കണ്ടു കണ്ണും തള്ളി ഇരിക്കുമ്പോളാണ് സ്വര്‍ഗത്തിലെ ഐറ്റംഡാന്‍സ് പാര്ടിക്കരെയും കൂട്ടി ഇന്ദ്രന്‍ ഹൈകമാണ്ടിന്റെ അടുത്ത് പരാതിയുമായി വന്നത്. ദൈവപാര്‍ടിയുടെ പ്രഖ്യാപിത നയങ്ങളായ സമാധാനം, ഐശ്വര്യം, സാഹോദര്യം മുതലായവ, അസുരപാര്‍ടിയുടെ നേതാവായ മഹാബലി നടപ്പിലാക്കുന്നു എന്നും ഈ അവസ്ഥ തുടര്‍ന്നാല്‍ ദൈവപാര്‍ടി ഓഫീസുകളില്‍ ജനത്തിരക്ക്‌ കുറയുമെന്നും അതിനാല്‍ മഹാബലിയുടെ മന്ത്രിസഭ പിരിച്ചുവിട്ടു അവിടെ കേന്ദ്രഭരണം ഏര്‍പ്പെടുത്തണം എന്നുമുള്ള മുപതി മുക്കോടി ദേവപാര്‍ട്ടിയുടെ അണികള്‍ ഒപ്പിട്ട നിവേദനം സമര്‍പ്പിക്കുകയും ചെയ്തു. പാര്‍ടി സെക്കരട്ടരിയുടെയും ഭൂരിപക്ഷ അണികളുടെയും തീരുമാനം മാനിച്ചു, കേന്ദ്രഭരണം ഏര്‍പ്പെടുത്താന്‍ ഹൈകമാണ്ട് തീരുമാനിച്ചു.

  ഹൈകമാണ്ട് ജെനെറല്‍ സെക്കരട്ടരി ഉടനെ അസിസ്ടന്റിനെ വിളിച്ചു

  ‘പുതിയ അവതാരത്തിന്റെ വേഷഭൂശാധികള്‍ റെഡിയയോ’
  ‘ഇല്ല സാര്‍’
  ‘പരശുരാമന്റെ വേഷമോ?’
  ‘അത് മുഴുവന്‍ ചോരയാണ് സര്‍’
  ‘എന്നാ പെട്ടന്ന് ആ വാമനന്റെ വേഷഭൂഷാദികള്‍ എന്റെ ഓഫീസില്‍ എത്തിക്കൂ. വേഗം വേണം’
  ‘ശേരി സര്‍’

  അങ്ങിനെയാണ് ഹൈകമാണ്ട് വാമനരൂപത്തില്‍ എത്തിയത്. അതുകൊണ്ട് മഹാബലി രേഷപെട്ടു. ഹോ ആ പരശുരാമന്‍ എങ്ങാനം വന്നാല്‍ എന്താകുമായിരുന്നു അവസ്ഥ.

 • sarathts

  മതവികാരം വ്രണപ്പെടുത്തുന്ന ഈ പോസ്റ്റ് ഡിലിറ്റ് ചെയ്ത് ഈ ബ്ലോഗ് തന്നെ റിമൂവ് ചെയ്യണം. ചുമ്മാ വിവാദങ്ങളുണ്ടാക്കി പ്രശസ്തി പിടിച്ച് പറ്റാന്‍ നോക്കുന്ന നച്ചിഗേതസ്സുക‌ള്‍ കാരണമാണ് കസാബും ബിന്‍ ലാദനും ഉണ്ടാകുന്നത്. ഒരു ജനതയുടെ വിശ്വാസത്തെ മുഴുവന്‍ ചോദ്യം ചെയ്ത്, യുക്തിവാദമാണെന്ന് അഹങ്കരിക്കുന്നതില്‍ ഒരു കാര്യവുമില്ല മിസ്റ്റര്‍ ചേതസ്..

 • മിസ്റ്റര്‍ നചി!! സീ… മഹാവിഷ്ണു എന്നാ ഒബ്ജെക്ടിന്റെ പത്ത് ഇന്സ്റന്‍സ് ആണ് അവതാരങ്ങള്‍ . And you know that we can have multiple instance on the same object with varied properties can exists at the same time during the run time. So
  ഓണാശംസകള്‍

 • Sanilal

  ചെറിയ ബുദ്ധിയില്‍ തോന്നിയതാണല്ലേ ഇത് ??? ഇതൊക്കെ അറിയാഞ്ഞിട്ടാണ് ഇന്നത്തെ സമൂഹം ഓണം ആഘോഷിക്കുന്നതെന്ന് എനിക്ക് തോന്നണില്ല സൈക്കിള്‍ അഗര്‍ബത്തിയുടെ പരസ്യം പോലെ വെള്ളമടിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങളുണ്ട് എന്നതുപോലെ എല്ലാവര്‍ക്കും പൊതുവായുള്ള ഒരു കാരണമാണ് ഓണം

Back to top