നചികേതസ്സ് പേഴ്സണാലിറ്റി ഡിസോഡര്‍

വേറൊരു  പണിയുമില്ലാത്തപ്പോള്‍ വിക്കിപ്പീടിയ തുറന്ന്വച്ച്  എന്തെലുവൊക്കെ  വായിക്കുന്നത്  എന്‍റെ  ഒരു  രീതിയാണ്.  ഞാനുള്‍പ്പടെയുള്ള  മനുഷ്യനെന്ന  ജീവികളെ  നന്നായി  മനസിലാവാത്തതിനാലാവണം,  പലപ്പോഴും വായിക്കുന്നത്  മനശ്ശാസ്ത്രപരമായ  കാര്യങ്ങളാണ്.   അങ്ങനെയുള്ള   വായനയില്‍  നിന്നും,  അതിവായനയില്‍  നിന്നും  ഞാന്‍   വലിയൊരു  സത്യം  മനസിലാക്കി…  എന്താന്നരിയ്വോ? …  ആരോടും  പറയല്ലും …   നിക്കേ  പ്രാന്താണ്, .. സാരല്ല,  എല്ലവാരും അത്ഭുതകരമാംവിധം  നോര്‍മലായിട്ടുള്ള  ഒരു  സമൂഹത്തില്‍  ഇത്തിരി വട്ടുള്ളത്  നല്ലത്  തന്നെയാണ് (അല്ലാണ്ട് എന്താ  പറയ്ക).

ലോകത്താദ്യമായിട്ടായിരിക്കും  ഒരു  പ്രാന്തന്‍  തനിക്ക്  പ്രന്താണെന്ന്  ഒരു  ഉളുപ്പുമില്ലാതെ  സമ്മതിച്ച്  തരുന്നത്  എന്നോര്‍ത്ത്  അമ്പരക്കരുത്.  ഇത്  സ്റ്റാറ്റസ്  സിംബലായി  പറയാവുന്ന  തരം  ഒരു  എലൈറ്റ് പ്രാന്താണ്.  വലിയ  കലാകാരന്മാരൊക്കെ  ഹൈപ്പര്‍മാനിയാക്കാണ്  എന്നൊക്കെ  പറയുമ്പോലെ  ഒരു റേഞ്ചില്‍  വരും സംഭവം. അതായത്  പ്രഷര്‍  ഷുഗര്‍  ഒക്കെയായിരുന്നു  ഒരുകാലത്ത് ശരീത്തിലുണ്ടാവുന്ന  സ്റ്റാറ്റസ് സിംബല്‍  രോഗങ്ങള്‍  എങ്കില്‍  ഇപ്പൊ  അത് ക്യാന്‍സറും ട്യൂമറും ഒക്കെ ആയിട്ടുണ്ട്‌. അതുപോലെ  തന്നെയുള്ള  കടിച്ചാപ്പൊട്ടാത്ത  പേരുകള്‍  ഒക്കെയുള്ള  പ്രാന്തിന്‍റെയൊക്കെ  വിക്കിപ്പേജ്  എടുത്തുവച്ച്  ലക്ഷണങ്ങള്‍  നോക്കി  ഈ  പ്രാന്തോക്കെ  തനിക്കുണ്ടോ  എന്ന്  ചിന്തിച്ച്  പ്രാന്താവുന്നതാണ്  ഈ പ്രാന്തിന്‍റെ  ഒരു  പ്രധാന  പ്രാന്ത്  സോറി  ലക്ഷണം. ബാക്കി ലക്ഷണങ്ങള്‍  താഴെ പ്പറയാം,  സംശയോണ്ടെങ്കി  വിക്കീപ്പോയി നോക്കിക്കോ.. (ലിങ്കും തരാം).

1) ചിലരുടെ  ചില  സമയത്തെ  വേഷം  കെട്ടുകള്‍  കാണുമ്പോള്‍  പെട്ടന്ന്  ദേഷ്യം  വരാറുണ്ട്.  ചില  തമാശകള്‍  കേള്‍ക്കുമ്പോള്‍  അപ്പൊത്തന്നെ  ചിരിക്കാറുമുണ്ട്.  നഷ്ടങ്ങള്‍  വേദനിപ്പിക്കാറുണ്ട്,  നേട്ടങ്ങള്‍  സന്തോഷിപ്പിക്കാറുമുണ്ട്.  എന്‍റെ  പ്രശ്നം  അതല്ല,  പലപ്പോഴും  ഇത്തരം  മൂഡ്‌സ്വിംഗ്കള്‍  ഉണ്ടാവുന്നത്  വളരെപ്പെട്ടന്നാണ്,  ഇനി  എനിക്ക്  ബൈപ്പോളാര്‍ ഡിസോഡറോ  മറ്റോ  ആരിക്ക്വോ? … ഏയ്‌.

2) ജീവിതത്തില്‍  എട്ടിന്‍റെ  പണികള്  കിട്ടീട്ടുണ്ട്,  മിക്കവാറും  ഒന്നിലധികം  പണികളുടെ  ഒരു  പാക്കേജാണ്  ജീവിതം.  ഇനി  പ്രത്യേകിച്ച്  പണികള്‍  ഒന്നൂല്ലെങ്കി  ഞാന്തന്നെ  ഓരോരോ  പണികള്‍  ഉണ്ടാക്കി  വയ്ക്കാറുണ്ട്.  എങ്ങനെയായാലും  ഓര്‍ത്ത്  പ്രാന്താവാനും  ടെന്‍ഷനടിക്കാനും  എന്തെലുവൊക്കെ  ഉണ്ടാവും  എപ്പോഴും.  ഈ  വക  സമയങ്ങളില്‍  ഫുഡ്  മിസ്സാക്കുക.  ഒറങ്ങാന്‍  പറ്റാണ്ടിരിക്കുക  തുടങ്ങിയ  കലാപരിപാടികളില്‍  തുടങ്ങി  പിറ്റേന്ന്  അതിനും കൂടി  ഫുഡ്‌  അടിക്കുക, കിടന്നുറങ്ങുക  പിന്നെ  ബി.പി  കുറഞ്ഞ്  വലത്  കണ്‍പോള   കിടന്ന്  ബ്രേക്ക്  ഡാന്‍സ്  കളിക്കുക (ഇടത്  കണ്‍പോളയ്ക്ക് ഡാന്‍സ് അറിയില്ല ന്ന് തോന്നുന്നു )  എന്നതൊക്കെ   ശീലമാണ്.  ഇനി  എനിക്ക്  ആങ്ങ്സൈറ്റി ഡിസോഡറോ മറ്റോ  ആരിക്ക്വോ?.. ഏയ്‌.

3) കുട്ടിക്കാലത്ത്  ഒരു  ചിട്ട  പഠിപ്പിച്ച്  തന്നത്  അമ്മയുടെ  പണിയാണ്. [ഒരുപാട്  തല്ലൊക്കെ  വാങ്ങിക്കൂട്ടീട്ടുണ്ട് .. ഉം ].  ഇപ്പോഴും  റൂമൊക്കെ  അലങ്കോലമായിക്കിടന്നാല്‍  എന്തരോ  ര് ദ്  ആണ്,  പിന്നെ  ഒക്കെ   ഒതുക്കി   വച്ചാലേ   ഒറങ്ങാമ്പറ്റൂ.  എന്തേലും  ചെയ്താ  വൃത്തിയായി  ചെയ്യണോന്ന്‍  അനാവശ്യ  പിടിവാശി  ഉള്ളോണ്ട്  മിക്കവാറും  മറ്റുള്ളവരുടെ  പണി  കൂടി  എന്‍റെ  പിടലിക്ക്  ആവാറുണ്ട്.  വളരെ  വേണ്ടപ്പെട്ടവര്‍ക്ക്  മാത്രേ  ഗിഫ്റ്റ്  കൊടുക്കാറുള്ളൂ,  അത്  നല്ലത്  തന്നെ  വേണം  ന്ന്  നിര്‍ബന്ധാണ്. അതുപോലെ  കിട്ടുന്ന  ഗിഫ്റ്റ്  ഒക്കെ  പണ്ട്  ഉര്‍വശി  ആദ്യമായി  മാവിലെറിഞ്ഞ കല്ല്‌  പോലെ  സൂക്ഷിച്ച്  വെയ്ക്കാറുമുണ്ട്. ലക്ഷണങ്ങള്‍  വായിച്ച്  നോക്കിയിട്ട്  എനിക്കിനി  ഒബ്സസീവ്  കമ്പല്‍സീവ്  പേഴ്സണാലിറ്റി ഡിസോഡറോ മറ്റോ  ആരിക്ക്വോ? .. ഏയ്‌.

ഇതൊന്നും  പോരാഞ്ഞിട്ട്  ഊണിന്  മുന്നേം  പിന്നേം,  ടോയ്ലെറ്റില്‍  പോയിട്ട്  വരുമ്പോഴും,  കയ്യില്‍  അഴുക്കുണ്ടെങ്കിലും  ഒക്കെ  പോയി  കൈ  കഴുകാറുണ്ട് (സോപ്പിട്ട് തന്നെ),  രണ്ട്  നേരം  കുളിക്കാറും ണ്ട്. ആ  സ്ഥിതിക്ക്  ഇപ്പൊപ്പറഞ്ഞ  സംഭവത്തിന്‍റെ  അനിയന്‍  ഒരെണ്ണം  ഉണ്ട്,  ഒബ്സസീവ്  കമ്പല്‍സീവ്  ഡിസോഡര്‍,  ഇനി  അതെങ്ങാനും  ആരിക്ക്വോ?..  ഏയ്‌.

4) ചുമ്മാ   നാട്ടരേം സമൂഹത്തേം   ദൈവത്തേം  ഒക്കെ  കുറ്റം  പറയുവെങ്കിലും  മാന്യമായി  ജീവിച്ച്പോവാനുള്ള  ചുറ്റുപാടുകളുണ്ട്.  ഇവിടെവരെയൊക്കെ  എത്തിയത്  ഒരുതരത്തിലും,   ആരാണെന്ന്  പറഞ്ഞാലും  മറ്റൊരാളുടെ,   ഔദാര്യമല്ല  എന്ന  അഹങ്കാരത്തിനെ  ഞാന്‍  സെല്‍ഫ്  റെസ്പെക്റ്റ്  എന്ന്  വിളിക്കാനാണ്  സ്വയം  പഠിപ്പിച്ച്  വച്ചിരിക്കുന്നത്.  പിന്നെ,  ഞാന്‍  അഭിനയിച്ച  ഹോളിവുഡ്  ഫിലിമിന് ആ വര്‍ഷത്തെ  ബെസ്റ്റ്  ആക്റ്റര്‍  അവാര്‍ഡ് കിട്ടുക,  ഒരു  ബുക്ക്  എഴുതീട്ട്  അതിന്  ബുക്കര്‍പ്രൈസ് കിട്ടുക,  അപ്പിളിനെക്കാള്‍  വലിയൊരു  കമ്പനിയുടെ  സിയീയോ ആവുക തുടങ്ങിയ സ്വപ്‌നങ്ങള്‍  ഒക്കെ  ഞാന്‍  കാണാറുണ്ട്‌.  ഓരോ  വര്‍ഷോം  ബജറ്റ്  കഴിയുമ്പോ  ഞാന്‍  പേപ്പറെടുത്ത് നോക്കും,  സ്വപ്നം  കാണുന്നതിന്  ടാക്സ്  കൊടുക്കേണ്ടി  വരുവോന്ന്‍.  ഇല്ലെങ്കി  ആ  വര്‍ഷോം  സ്വപ്‌നങ്ങള്‍  സെയിം.  ഒത്ത്  പോവാന്‍  പറ്റില്ല  ന്ന്  തോന്നിയാ  കൂടുതല്‍  പണികള്‍  വാങ്ങി ക്കൂട്ടാതിരിക്കുക  എന്ന  ദുരുദ്ധേശത്തോടെ  പലരോടും  അകലം  പാലിച്ചിട്ടുണ്ട്.  വഴിയേ  പോകുന്നവര്‍  ചുമ്മാ  ചൊറിയുന്നത്  കാര്യമാക്കാറില്ലെങ്കിലും  വേണ്ടപ്പെട്ടവര്‍  എന്ന്  ഞാന്‍  വിശ്വസിക്കുന്നവരുടെ   വാക്കുകളും   പ്രവര്‍ത്തികളും   പലപ്പോഴും   ആഴത്തില്‍   വേദനിപ്പിച്ചിട്ടുണ്ട്.  കാശ്  ന്ന്  പറയണ  സാധനം  വെറുതേ  കിട്ടുന്നതല്ല  എന്നറിയാവുന്നത്  കൊണ്ട്  എന്തേലും  വാങ്ങാന്‍  പോകുമ്പോ  റിവ്യൂ  ഒക്കെ  വായിച്ച്  അഭിപ്രായം  ഒക്കെ  കേട്ട്  കൊടുക്കുന്ന  കാശിനുള്ള  മുതല്‍  കിട്ടും  എന്നുണ്ടെങ്കിലേ  വല്ലതും  വാങ്ങാറുള്ളൂ.  പ്രത്യക്ഷത്തില്‍  പ്രശ്നമായി  തോന്നുന്നില്ലെങ്കിലും  ലക്ഷണങ്ങള്‍  വായിച്ച്  നോക്കിയിട്ട്  എനിക്കിനി  നാഴ്സിസിസ്റ്റിക്ക്   പേഴ്സണാലിറ്റി ഡിസോഡറോ  മറ്റോ  ആരിക്ക്വോ?.. ഏയ്‌.

5) തീരെ  പ്രതീക്ഷിക്കാതെ  ചിലരോടെല്ലാം  ഒരുപാട്  അടുത്തുപോവാറുണ്ട്,  ഒരുപാട്   വിശ്വസിച്ച്   പലതും  പറഞ്ഞ്  കൂട്ടിയിട്ടുണ്ട്,   അവരൊക്കെ   ആരെലുവൊക്കെ  ആയിരുന്നെങ്കില്‍  ന്ന്‍  ആഗ്രഹിച്ചിട്ടുണ്ട്.  (ആ  വഴിക്ക്  പണീം  കിട്ടീട്ടുണ്ട്).  നേരില്‍  കാണുമ്പോള്‍/സംസാരിക്കുമ്പോഴെല്ലാം   അടിയാണെങ്കിലും  ഇനി  പിണക്കമാണെങ്കിലും   അവരെക്കുറിച്ച്  ബാക്കിയുള്ളവരോട്‌  പറയുമ്പോള്‍  ആള്  ആനയാണ്  ചേനയാണ്  ന്നൊക്കെ  പറയാറുണ്ട്.  ആഗ്രഹിക്കുന്ന  പരിഗണന കിട്ടുന്നില്ല  ന്ന്  തോന്നിയാ  വെര്‍തെ  ഓരോന്ന്  പറഞ്ഞ്  അടിയുണ്ടാക്കുന്നതും  കുറ്റപ്പെടുത്തുന്നതും  പിണങ്ങുന്നതും   ഒക്കെ   എന്‍റെ  ഓരോരോ  തമാശകളാണ്.   പിന്നെ,  ശ്രെദ്ധകിട്ടാന്‍  വേണ്ടി  നാട്ടിലും   ഓഫീസിലും  ഒക്കെ  പറ്റാവുന്ന  സെല്‍ഫ്  പ്രൊമോഷന്  ഒക്കെ ‍  ചെയ്യാങ്കിട്ടണ  ഒരവസരോം  പാഴാക്കാറില്ല.  എന്നുവച്ച്  ഞാന്‍  വലിയ  സംഭവമാണെന്ന്  പറഞ്ഞ്നടക്കണ  സ്വഭാവം ഇല്ലെങ്കിലും പറ്റുമ്പോഴോക്കെ സൂചിപ്പിക്കാറുണ്ട്.   എന്തിന്,  ഒരു  കൂറ  ബ്ലോഗിന്‍റെ  പേരില്‍  അന്യായ   ബില്‍ഡ്അപ്പ്   കൊടുത്ത്  പാവം  പിടിച്ച  ഒരു  പുരാണകഥാപാത്രത്തിന്  നല്ലോണം  പേരുദോഷം  ഉണ്ടാക്കിക്കൊടുക്കുന്നുണ്ട്.   ലക്ഷണം  വച്ച്  നോക്കിയാ  ഇനിയെനിക്ക് ഹിസ്റ്റീരിയോണിക്ക്   പേഴ്സണാലിറ്റി ഡിസോഡറോ  മറ്റോ  ആരിക്ക്വോ?.. ഏയ്‌.

ഇത്രേം  വായിച്ചതില്‍  നിന്ന്  എന്‍റെയീ    രോഗത്തെക്കുറിച്ച്  ഒര്  ഏകദേശ  ധാരണയൊക്കെ   കിട്ടിയിട്ടുണ്ടാവും  ന്ന്  പ്രതീക്ഷിക്കുന്നു.   അത്രേം  മതി,  കൂടുതല്  മനസിലാക്കണ്ട.

ഇതൊക്കെയിരുന്നു  വായിക്കമ്പോയാ  ഇങ്ങനെ  പലതും  തൊന്നും,  നിനക്ക്  വല്ല  വട്ടും  ഒണ്ടോ  ചെക്കാ  എന്ന്  ചോദിക്കാന്‍  ഇപ്പ   നിങ്ങള്ക്ക്   തോന്നുന്നുണ്ടാവും.  ഒരു  മിനിറ്റ്,  വട്ടുണ്ടോന്നല്ലേ  ചോദിച്ചത്,  അതന്നെയല്ലേ  ഞാനും   പ്പ   പറഞ്ഞത്,  അത്രേയുള്ളൂ. നിസ്സാരമായി  കാണാന്‍  വരട്ടേ,  മേളില്‍  തന്ന  ലിങ്കിലൊക്കെപ്പോയി  ലക്ഷണങ്ങള്‍  ഒക്കെ  വായിച്ച്  നോക്കിയിട്ട്  നിങ്ങള്‍ക്കും  തോന്നുന്നുണ്ടാവും ഒരു വശപ്പെശക്.   ഒരു സത്യമറിയ്വോ, ഇപ്പോള്‍  നിങ്ങള്‍ക്കും  ഈ  രോഗം  ബാധിച്ച്കഴിഞ്ഞു [അല്ലെങ്കി ഇത് ഇത്രേം വരെ  വായിക്കില്ലാരുന്നല്ലോ   😉  ].  അതായത്   ഇത്  പകരുന്ന  തരം  മാനസീകരോഗമാണ്. ബൈ  ദ  ബൈ,  പകര്‍ച്ചവ്യാധിയായ  ഒരു  മാനസികരോഗം  കണ്ടുപിടിച്ച  ശാസ്ത്രജ്ഞന്‍  എന്നനിലയില്‍  ഈ  വരഷത്തെ  നോബല്‍  പ്രൈസ്  ആര്‍ക്കാണ്  ന്ന്  ഇനി  നിങ്ങള്ക്ക്  സംശയമൊന്നും   ഉണ്ടാവില്ലല്ലോ.

ഞങ്ങള്‍ക്കും  ഉണ്ട്  എന്ന്  നീ  അവകാശപ്പെടുന്ന  ഒരു  പ്രന്തിന്  എങ്ങനെ  നിന്‍റെ  പേര്  വന്നു  എന്നൊന്നും  ചോയ്ച്ചോണ്ട്  വരല്ലും,  ന്യൂട്ടന്  മുന്നേ  ഒരുപാട്  പേരുടെ  തലയില്‍  ആപ്പിളോ  തേങ്ങയോ  ഒക്കെ  വീണിട്ടുണ്ടാവും,  കൊളംബസ്  അമേരിക്ക  കണ്ടുപിടിക്കും  മുന്നേ  കാലിഫോര്‍ണിയയ്ക്ക്  പോകുന്ന  ഉരുവില്‍  ഗഫൂര്‍ക്ക  അവിടെ  പോയിട്ടുണ്ടാവും,  മാര്‍ക്കോണി  റേഡിയോ  കണ്ടുപിടിക്കും  മുന്നേ  ജെ.സി.ബോസ്  ഇലക്ട്രോ  മാഗ്നെറ്റിക്  സിഗ്നല്‍സ്  ഉപയോഗിച്ചതിന്  തെളിവുകളുണ്ട്. അപ്പ  ആര്  കണ്ടുപിടിക്കുന്നു  എന്നതല്ല  ആര്  ബ്രാന്‍ഡ്‌  ചെയ്യുന്നു  എന്നതിലാണ്  കാര്യം, മനസിലാവുന്നുണ്ടോ?

പിന്നൊരു കാര്യം,  ഇതിലൂടെ  ഞാന്‍  യഥാര്‍ത്ഥ  പ്രന്തന്മാരുടെ   വികാരം  വ്രണപ്പെടുത്തിയതായി  തോന്നുന്നുണ്ടെങ്കില്‍   നിങ്ങള്‍   ഒരു   പ്രന്തനായിരിക്കുന്ന   പക്ഷം   എനിക്കെതിരെ  66A പ്രകാരം  നിയമനടപടികള്‍  സ്വീകരിക്കാവുന്നതാണ്.  അതിനൊക്കെയുള്ളതാണല്ലോ  66A.

 • vattu thanne! ahankaaram allathentha?!!!!

 • >>ചുമ്മാ നാട്ടരേം സമൂഹത്തേം ദൈവത്തേം ഒക്കെ കുറ്റം പറയുവെങ്കിലും മാന്യമായി ജീവിച്ച്പോവാനുള്ള ചുറ്റുപാടുകളുണ്ട്. ഇവിടെവരെയൊക്കെ എത്തിയത് ഒരുതരത്തിലും, ആരാണെന്ന് പറഞ്ഞാലും മറ്റൊരാളുടെ, ഔദാര്യമല്ല എന്ന അഹങ്കാരത്തിനെ ഞാന്‍ സെല്‍ഫ് റെസ്പെക്റ്റ് എന്ന് വിളിക്കാനാണ് സ്വയം പഠിപ്പിച്ച് വച്ചിരിക്കുന്നത്. പിന്നെ, ഞാന്‍ അഭിനയിച്ച ഹോളിവുഡ് ഫിലിമിന് ആ വര്‍ഷത്തെ ബെസ്റ്റ് ആക്റ്റര്‍ അവാര്‍ഡ് കിട്ടുക, ഒരു ബുക്ക് എഴുതീട്ട് അതിന് ബുക്കര്‍പ്രൈസ് കിട്ടുക, അപ്പിളിനെക്കാള്‍ വലിയൊരു കമ്പനിയുടെ സിയീയോ ആവുക തുടങ്ങിയ സ്വപ്‌നങ്ങള്‍ ഒക്കെ ഞാന്‍ കാണാറുണ്ട്‌. ഓരോ വര്‍ഷോം ബജറ്റ് കഴിയുമ്പോ ഞാന്‍ പേപ്പറെടുത്ത് നോക്കും, സ്വപ്നം കാണുന്നതിന് ടാക്സ് കൊടുക്കേണ്ടി വരുവോന്ന്‍. ഇല്ലെങ്കി ആ വര്‍ഷോം സ്വപ്‌നങ്ങള്‍ സെയിം. ഒത്ത് പോവാന്‍ പറ്റില്ല ന്ന് തോന്നിയാ കൂടുതല്‍ പണികള്‍ വാങ്ങി ക്കൂട്ടാതിരിക്കുക എന്ന ദുരുദ്ധേശത്തോടെ പലരോടും അകലം പാലിച്ചിട്ടുണ്ട്. വഴിയേ പോകുന്നവര്‍ ചുമ്മാ ചൊറിയുന്നത് കാര്യമാക്കാറില്ലെങ്കിലും വേണ്ടപ്പെട്ടവര്‍ എന്ന് ഞാന്‍ വിശ്വസിക്കുന്നവരുടെ വാക്കുകളും പ്രവര്‍ത്തികളും പലപ്പോഴും ആഴത്തില്‍ വേദനിപ്പിച്ചിട്ടുണ്ട്. കാശ് ന്ന് പറയണ സാധനം വെറുതേ കിട്ടുന്നതല്ല എന്നറിയാവുന്നത് കൊണ്ട് എന്തേലും വാങ്ങാന്‍ പോകുമ്പോ റിവ്യൂ ഒക്കെ വായിച്ച് അഭിപ്രായം ഒക്കെ കേട്ട് കൊടുക്കുന്ന കാശിനുള്ള മുതല്‍ കിട്ടും എന്നുണ്ടെങ്കിലേ വല്ലതും വാങ്ങാറുള്ളൂ. പ്രത്യക്ഷത്തില്‍ പ്രശ്നമായി തോന്നുന്നില്ലെങ്കിലും ലക്ഷണങ്ങള്‍ വായിച്ച് നോക്കിയിട്ട് എനിക്കിനി നാഴ്സിസിസ്റ്റിക്ക് പേഴ്സണാലിറ്റി ഡിസോഡറോ മറ്റോ ആരിക്ക്വോ?.. ഏയ്‌>>>

  ഇത് തകര്‍പ്പന്‍, അനിയാ! 🙂

 • Nisha

  itra okke parayathe thanne ninakku vattnennu ariyaallo 😉

 • SATISHCHANDRAN

  നചി യു ആര്‍ ഗ്രേറ്റ്‌ ……സം ശി ലി യ

 • Cijo

  ഒടുവിൽ കുറ്റസമ്മതം നടത്തി അല്ലേ?!! :p

 • malamooppan

  കേരളം ഒരു ഭ്രാന്താലയമാണെന്ന് വിവേകാനന്ദന്‍ പറഞ്ഞതിന്‍റെ ഗുട്ടന്‍സ് ഇപ്പൊ പിടികിട്ടി…

 • Pavan

  nee normal aanenna njan karuthiyathu …

 • ഹരിദാസ് എസ്

  വേറെ കൊഴപ്പം ഒന്നും ഇല്ലല്ലോ? 😛

 • Devika

  അങ്ങനെ ഒരു ചിലവും കൂടാതെ നചി തെളിയിച്ചു തന്നു ഞമ്മക്കും പ്രാന്താണെന്ന് …പ്രാന്തൻ ജല്പനങ്ങൾ കസറിട്ടോ….

 • Jomon

  proud of be insane, eh?

 • അജി

  – ഓരോ വര്‍ഷോം ബജറ്റ് കഴിയുമ്പോ ഞാന്‍ പേപ്പറെടുത്ത് നോക്കും, സ്വപ്നം കാണുന്നതിന് ടാക്സ് കൊടുക്കേണ്ടി വരുവോന്ന്‍. ഇല്ലെങ്കി ആ വര്‍ഷോം സ്വപ്‌നങ്ങള്‍ സെയിം. –
  ചിരിച്ച് ചത്ത്

 • കാര്യം തമാശയായിട്ടാണെഴിതിയിരിക്കുന്നതെങ്കിലും സംഭവത്തിന്റെ ഗൌരവം എനിക്കു മനസ്സിലാകുന്നുണ്ട്. എനിക്കൊന്നേ പറയാനുള്ളൂ.
  “ശ്രീദേവിയെ പൂട്ടിയിടണം….. ശ്രീദേവിയെ പൂട്ടിയിടണംന്ന്!!”
  മനസ്സിലായില്ലേ?

 • Nithin Warrier

  nachi… pinneyem nachi kalakki… 66A, budget ellam vachu ushaar aakki…

Back to top