മാട്രിമോണിയല്‍ ട്ടിപ്പ്സ്, പെങ്കുട്ട്യോള്‍ക്കും പാരന്റ്സിനും

വിവാഹം സ്വര്‍ഗ്ഗത്തില്‍ വച്ച് നടക്കുന്നു എന്നാണ് പറയപ്പെടുന്നത്‌. പക്ഷേ അത് ഒന്ന് നടത്തിത്തരാന്‍ ഭൂമിയില്‍ പാരന്‍റ്സ് വേണം. സത്യത്തില്‍ വല്ലാത്ത ഒര് അവസ്തയാണത്.

ബ്രോക്കര്‍മാരുടെ  കയ്യില്‍  പെണ്‍കുട്ടികളുടെ  ഫോട്ടോ  കൊടുത്തു  വിട്ട്‌  ചെക്കനെ  തപ്പികണ്ട്പിടിച്ച്  സിനിമകളില്‍  കാണുന്ന തരം  പെണ്ണ്കാണലും  നടത്തി  കല്യാണമുറപ്പിക്കുന്നത് ഇപ്പോള്‍ പഴഞ്ചനായി. ഒരുമാതിരി  കൊള്ളാവുന്ന  ചെക്കന്‍മ്മാര്‍  ഒക്കെ  കേരളത്തിനോ  ഇന്ത്യക്കോ തന്നെ  പുറത്തോ, ടെക്നോപ്പാര്‍ക്ക്‌  ഇന്‍ഫോപ്പാര്‍ക്ക്  തുടങ്ങിയ  അന്യഗ്രഹങ്ങളിലോ  ആയതിനാലും  ഓരോ വീട്ടിലും പോയി ചായ കുടിച്ച് വേസ്റ്റാക്കാന്‍  ടൈം  ഇല്ലാത്തതിനാലും  മിക്കവാറും  എല്ലാവര്‍ക്കും  ഇപ്പോള്‍ മാട്രിമോണിയല്‍  സൈറ്റുകളാണ്  ആശ്വാസം,  പെണ്ണ്കാണല്‍  ഔട്ട്‌-ഡോര്‍  ലോക്കേഷനുകളിലും,  ചിലപ്പോ  സ്കൈപ്പിലും!!.

മാട്രിമോണിയല്‍ സൈറ്റില്‍ കാണുന്ന നൂറായിരം പ്രൊഫൈല്കളില്‍ നിന്ന് കൊള്ളാവുന്ന ഒര് ചെക്കനെ കണ്ട്പിടിക്കുക  എന്നത് വിവാഹപ്രായമെത്തിയ പെണ്‍കുട്ടികളെ/അവരുടെപരന്റ്സിനെ സംബന്ധിച്ചിടത്തോളം വലിയ ഒര് വെല്ലുവിളിയാണ്.  ചെക്കന്‍മ്മാര്‍ സാധാരണ പ്രൊഫൈലില്‍ കാണിക്കാറുള്ള ഉടായിപ്പുകളും,  ഒരുപാട് ചോയിസ് ഉള്ള ഒര് സ്ഥലത്ത് ടെന്‍ന്‍റെറ്റീവായി കണ്ഫൂഷനടിച്ച്  പണ്ടാരമടങ്ങുന്ന സ്ത്രീകളുടെ മനശ്ശാസ്ത്രവും പരിഗണിച്ച് മാട്രിമോണിയല്‍ സൈറ്റുകളില്‍ ചെക്കനെ തിരയുമ്പോള്‍ നിങ്ങള്‍ വളരെയധികം ശ്രെദ്ധിക്കേണ്ട ചില കാര്യങ്ങളാണ് ഞാന്‍ പറയാന്‍ പോകുന്നത്, മൊത്തം ശ്രെധിച്ചു വായിക്കണം,  എന്നാലെ ഞാന്‍ ഉദ്ദേശിക്കുന്നത് എന്താണെന്ന് നിങ്ങള്ക്ക് പൂര്‍ണമായി മനസിലാവൂ. മെയില്‍  ചവുനിസ്റ്റ്‌കള്‍  (ഷോവനിസ്റ്റ് ന്നും പറയും)  എന്നോട് സോറിക്കണം.

ഒര്  ചെക്കന്‍റെ  പ്രൊഫൈല്‍  കണ്ടാല്‍  തീര്‍ച്ചയായും  നിങ്ങള്‍  ആദ്യം  ശ്രെദ്ധിക്കുന്നത്  ഫോട്ടോ  ആയിരിക്കും, അല്ലെങ്കില്‍  ആയിരിക്കണം.  ഇവിടെ  നിങ്ങള്‍  വളരെയധികം  ശ്രെദ്ധിക്കുക,  സ്റ്റുഡിയോയില്‍  പോയി  ഫോട്ടോ  എടുത്ത്  സ്കിന്‍  ടെക്ശ്ചര്‍  പോലും  മനസിലാവാത്ത  വിധത്തില്‍  വെളുപ്പിച്ച്  സ്റ്റുഡിയോക്കാര്‍  ഫിറ്റ്‌ ചെയ്യുന്ന  കോട്ടുമിട്ട് ഉള്ള ഫോട്ടോ  ആണെങ്കില്‍  അപ്പോള്‍  തന്നെ  ഒഴിവാക്കുക,  നേരില്‍  കാണുമ്പോള്‍  ഈ  കോലമേ  ആയിരിക്കില്ല. പിന്നെ  ചില അതിബുദ്ധിമാന്‍മ്മാര്‍  തന്നെക്കാള്‍ കൂതറയായവരുടെ  കൂടെനിന്നെടുത്ത  ഫോട്ടോ  ഇടാറുണ്ട്,  ഇത്  നിങ്ങളുടെ  മേല്‍പ്പറഞ്ഞ സ്ത്രീ സഹജമായ ടെന്‍ന്‍റെറ്റീവ് സ്വഭാവം  മുതലെടുക്കാനുള്ള  മന്സ്സ്ശാസ്ത്രപരമായ  തട്ടിപ്പാണ്.  മുഖം  വ്യക്തമായി  കാണുന്ന  ഒര്  ക്ലോസ്- അപ്പ്‌  ഫോട്ടോയും  ഒറ്റയ്ക്കുള്ള  ഒര്  ഫുള്‍  സൈസ്  ഫോട്ടോയും  മാത്രമുള്ള  പ്രൊഫൈലുകള്‍  വിസ്വസിക്കാവുന്നതാണ്.

ഫോട്ടോയില്‍  ഇനി  ശ്രേദ്ധിക്കേണ്ടത്  ചെക്കന്‍  റേബാന്‍ ഗ്ലാസ് വയ്ക്കുക, ഫോണ്‍  എടുത്ത്  കയ്യില്‍ പിടിച്ച്  നില്‍ക്കുക  തുടങ്ങിയ  അല്പ്പത്തരങ്ങള്‍  കാണിച്ചിട്ടുണ്ടോ എന്നാണ് (പിച്ചക്കാരന്  ലോട്ടറി  അടിച്ച ലുക്ക് ).  ഉണ്ടെങ്കില്‍  ഉറപ്പാണ്‌  ആളൊരു  ജാഡ  തെണ്ടിയാണ്,  കയ്യില്‍  കിട്ടുന്ന കാശ് ഷോ-ഓഫിനെ  തികയൂ.  ഇനി  ഫോണ്‍  കയ്യില്‍  ഇല്ലെങ്കില്‍  തീര്‍ച്ചയായും  ജീന്‍സിന്‍റെ  പോക്കറ്റ്‌  ശ്രെദ്ധിക്കുക, സാമാന്യത്തിലധികം  നീളവും  വീതിയും ഉള്ള  ഫോണ്‍  ആണെങ്കില്‍  ചെക്കന്‍  ഐഫോണ്‍/ആന്‍ഡ്രോയിട്/ബ്ലാക്ക്‌ ബെറി  ഫോണ്‍  ഉപയോഗിക്കുന്ന  ആളാണ്‌, ആള് മോഡേണ്‍ ആണ്,  ബെര്‍ത്ത്‌-ഡേക്കോ  ആനുവേഴ്സറിക്കോ ഇതുപോലൊന്ന് ചെക്കന്‍ വാങ്ങിതന്നേക്കാം എന്നൊക്കെ  മനസിലാക്കോള്ക.  ഇനി ശ്രദ്ധിക്കേണ്ടത് കയ്യില്‍ വാച്ച് ഉണ്ടെങ്കില്‍  അത് ഒന്ന് നോക്കുക,  ഈ ചെറിയ  പ്രായത്തില്‍  ഗോള്‍ഡ്‌  ചെയിനുള്ള  വാച്ച്  ഒക്കെകെട്ടി  നടക്കുന്നവന്‍  തീര്‍ച്ചയായും  ഒര്  പഴഞ്ചന്‍  ചിന്താഗതിക്കാരന്‍  ആയിരിക്കും.  “സ്വാച്ച്”,  “റ്റോമി ഹില്‍ഫിജെസ്‌”  റേഞ്ചില്‍ മേലേക്കുള്ള  ഉള്ള  ലെതര്‍  സ്ട്രാപ്പ്  ഉള്ള  ഡിസൈനര്‍  വാച്ചാണെങ്കില്‍  ആ ടെസ്റ്റ്‌  പാസായതായി  കരുതാം.  പിന്നെ  ബാക്കി അപ്പാരല്‍സ്  മൊത്തത്തില്‍  ഒന്ന്  നോക്കുക,  ഒക്കെ  ബ്രാന്‍ഡട് ആണെങ്കില്‍  മിനിമം  വി-സ്റ്റാര്‍  എങ്കിലും  അവന്‍  നിങ്ങള്‍ക്കും  വാങ്ങി തന്നിരിക്കും,  ഞാന്‍  ഗ്യാരന്റി.

പിന്നെ  ചെക്കനെ  തിരഞ്ഞെടുക്കുമ്പോള്‍  നിങ്ങളെക്കാള്‍  അല്‍പ്പം  ലുക്ക്  കുറഞ്ഞ  ഒരാളെ  സെലക്റ്റ്‌  ചെയ്യുന്നതാണ്  സേഫ്.  ഇപ്പോള്‍  നിങ്ങള്‍  കണ്ണാടിയില്‍  നോക്കുമ്പോള്‍  തോന്നുന്നത്  ആത്മവിശ്വാസമോ  നെടുവീര്‍പ്പോ  എന്ത്തന്നെ  ആയാലും  രണ്ട്  ഡെലിവറി  കഴിയുമ്പോള്‍  ഈ  കോലമോക്കെ  അങ്ങ്  മാറും, ചെക്കന്‍  അപ്പോഴും  ഏതാണ്ട്  ഇതുപോലൊക്കെ തന്നെ  കാണും.  പിന്നെ   അതോര്‍ത്ത്  ടെന്‍ഷന്‍ അടിക്കുക, വെറുതെ സംശയിക്കുക, ദിത്  പോലുള്ള കത്തുകള്‍  എഴുതുക  തുടങ്ങിയ  അവസ്ഥയിലേക്ക്  പോകാതെ  ഇപ്പൊതന്നെ  ബുദ്ധിപൂര്‍വം  ഒര്  തീരുമാനം  എടുക്കുന്നതല്ലേ  നല്ലത്.  അല്ല,  ഞാന്‍ പറഞ്ഞൂ  ന്നേ ഉള്ളോ 🙂

ഇനി പ്രൊഫൈലിലെ  ബാക്കി  കാര്യങ്ങള്‍  ശ്രെദ്ധിക്കാം,  ആദ്യം  തന്നെ  പ്രൊഫൈല്‍  ആരാണ്  ഉണ്ടാക്കിയത്  എന്ന്  നോക്കുക.  പ്രത്യേകിച്ച്  ഐറ്റി  ഫീല്‍ഡില്‍  ഉള്ള  ചെക്കന്മാര്‍  സ്വയം  ഉണ്ടാക്കിയിട്ടുള്ളതാവും  പ്രൊഫൈല്‍ ( ചില ഓഫറുകള്‍ കിട്ടാന്‍ ആപ്പ്‌ വരെ  ഫോണില്‍  ടൌണ്‍ലോഡ്‌ ചെയ്തിട്ടുണ്ടാവും )  എന്നിട്ടും  “ബൈ പാരന്റ്സ്” ന്നാണെങ്കില്‍  അത്  ഉടായിപ്പായിരിക്കും. ഈ  ഒര്  കാര്യം  പോലും  സത്യസന്ധമായി  പറയാന്‍  മടിക്കുന്ന  ഇവനെയൊക്കെ  നിങ്ങള്‍/നിങ്ങളുടെ മോള്‍  എങ്ങനെ  ജീവിതകാലം  വിശ്വസിക്കും. പിന്നെ  ‘നോട്ട്  സ്പെസിഫൈട്’  എന്ന്  പലയിടത്തും  കണ്ടാലും ആളെ  ഒഴിവാക്കിയേക്കുക, മാട്രിമോണിയല്‍  സൈറ്റ്കളില്‍  ഫില്‍  ചെയ്യാന്‍  പറയുന്ന  ഒട്ടുമിക്ക  കാര്യങ്ങളും  ഡിസിഷന്‍  ഫാക്റ്റര്കളാണ്.  കുടുംബത്തില്‍  പിറന്ന  ചെക്കന്മാര്‍  ഒക്കെ  നീറ്റായി  സത്യസന്ധമായി  ഫില്‍  ചെയ്തിട്ടുണ്ടാവും ( സ്മോക്കിംഗ് ഡ്രിങ്കിംഗ് ഹാബിറ്റ്സ്‌ ഒഴിച്ച് 😉 ).

ഇനി നോക്കേണ്ടത്  ചെക്കന്‍റെ  ശമ്പളമാണ് (പാരന്റ്സ് ഇതിനോടകം അത് നോക്കിയിട്ടുണ്ടാവും ന്നറിയാം).  ഇവിടെ ശ്രദ്ധിക്കേണ്ട ഒര് കാര്യമുണ്ട്.  ആനുവല്‍  ഇന്‍കം  എഴക്കം  ഒക്കെ  ഉണ്ടെങ്കിലും  ചെക്കന്മാര്‍  ചിലപ്പോള്‍  അത്  ആറക്കം  വരെയേ  കാണിക്കൂ. അത് എന്തിനാണ് ന്ന്  വച്ചാല്‍  വല്യ  റ്റീംസിന്‍റെ  ഫില്‍ട്ടരില്‍  നിന്ന്  ഒഴിവാകാനാണ്. അതായത്, ചെക്കന്‍ സാധാരണ  കുടുംബത്തില്‍  നിന്നാണ് വരുന്നത്, കഴിവുള്ളത്  കൊണ്ട്  പഠിച്ചു ഒര് നിലേലെത്തി, എങ്കിലും  വല്ല  അംബാനീടെ  റേഞ്ച്  ട്ടീമുകളുടെ  മോളെ  ഒക്കെ  കെട്ടിയാല്‍  ഇവള്‍  പ്രായമായ  തന്‍റെ  പര്ന്റ്സിനെ നന്നായി  നോക്കുമോ  എന്ന പേടി  ഉണ്ട് എന്നൊക്കെയാണ് നിങ്ങള്‍ മനസിലാക്കേണ്ടത്. വിവാഹം എന്ന് പറയുന്നത് ശെരിക്കും രണ്ട് കുടുംബങ്ങള്‍  തമ്മിലുള്ള  ബന്ധമാണല്ലോ. പെണ്മക്കള്‍ മാത്രമുള്ള  പാരന്റ്സ്  ഈ  പോയിന്റ്  പ്രത്യേകം  ശ്രെദ്ധിക്കുമല്ലോ.

ഇതൊക്കെ ആണെങ്കിലും ക്ലാസ്‌ വിട്ടുള്ള കളി ഒന്നുമില്ല ഇന്നത്തെ (വിവരമുള്ള) ചെക്കന്മാര്‍ക്ക്, ഉദാഹരണത്തിന് ചെക്കന്‍  ടെക്കി  ആണെങ്കില്‍  മിക്കവാറും  പ്രൊഫഷണല്‍ ഫീല്‍ഡില്‍  ജോലി  ഉള്ളവരെ  (പഠിക്കുന്ന പെണ്‍കുട്ടി ആണെങ്കില്‍ ഓഫര്‍ കയ്യില്‍ കിട്ടിയ, അറ്റ്‌ലീസ്റ്റ് മെരിറ്റില്‍ അഡ്മിഷന്‍ കിട്ടിയവരെ)  മാത്രമേ പ്രിഫര്‍ ചെയൂ. സംഭവം ജോലിയില്ലാത്ത/കിട്ടാന്‍ സാധ്യതയില്ലാത്ത പെണ്ണിനെ കെട്ടിയാല്‍ കുറേ  കൂതറകളുടെ കയ്യടി കിട്ടുമായിരിക്കും. പക്ഷേ കുട്ടികളൊക്കെ ആയി അവര്‍ സ്കൂളില്‍ പോകാന്‍  തുടങ്ങുന്ന  ഒര് സ്റ്റേജ് ഉണ്ടല്ലോ,  അന്ന് രണ്ടാള്‍ക്കും ജോലിയില്ലാതെയൊന്നും ലൈഫ്‌ സ്റ്റൈല്‍  മേയ്ന്റെന്‍ ചെയ്ത് പോവാന്‍ പറ്റില്ല. ഇത്രയുമൊക്കെ പ്ലാനിങ്ങുള്ള ഒര് ചെക്കനെ കിട്ടുക ന്ന് വച്ചാ തന്നെ ഭാഗ്യല്ലേ?.  പിന്നെ  വെല്‍ സെറ്റില്‍ട്, അപ്പര്‍ മിഡില്‍ ക്ലാസ്‌ എന്നൊക്കെ പ്രൊഫൈലില്‍ ഉണ്ടെങ്കില്‍  അതിനര്‍ത്ഥം  കാര്യമായി  വല്ലതും  പ്രതീക്ഷിക്കുന്നു, അല്ലാത്തവര്‍  വന്ന്  ബുധിമുട്ടിക്കണം ന്നില്ല എന്നൊക്കെയാണ്. ഇന്ത്യയില്‍ യൂണീഫോം സിവില്‍ കോഡ് വരാതെ  ഈ അവസ്ഥയ്ക്ക്  യാതൊരു മാറ്റവും വരാന്‍ പോകുന്നില്ല.

പിന്നെ ഹോബി ഫീല്‍ഡ്‌കളൊന്നും കാര്യമായി  ശ്രെദ്ധിക്കേണ്ട കാര്യമില്ല‍, അതൊക്കെ അന്നേരത്തെ തോന്നലിന് ടിക്ക്‌  ചെയ്ത് വിടുന്നതാണ്(അല്ലെതന്നെ  പെണ്ണ്  കെട്ടിയാ  എന്തൂട്ട്  ഹോബി? ). എങ്കിലും  ഇന്നത്തെ ചെക്കന്‍മ്മാര്‍ ഫോട്ടോഗ്രഫി ഹോബിയായി പറഞ്ഞിട്ടുണ്ടെങ്കില്‍ ഉറപ്പാണ്‌, ഒര് പുട്ടുകുറ്റി ക്യാമറയ്ക്ക് വേണ്ടി കുറേ കാശ് മുടക്കി പൂച്ചേടേം പൂവിന്റെം പടം പിടിച്ച് ഫേസ്ബുക്കില്‍ ഇട്ടിട്ടുണ്ടാവും. അത് പറഞ്ഞപ്പഴാ ഓര്‍ത്തത്‌, പേര് വച്ച് സര്‍ച് ചെയ്ത് ചെക്കന്‍റെ ഫേസ്ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍ പ്ലസ്‌  ഒക്കെ  ഒന്ന്  ചുമ്മാ നോക്കിയേക്കുക. ആളുടെ  അവിടത്തെ  ആക്റ്റിവിറ്റികളില്‍  നിന്ന്  ഒര്  ബേസിക്‌  നേച്ചര്‍  മനസിലാക്കാം.  കുറച്ച് ആക്റ്റിവിട്ടികളെ ഉള്ളൂ എങ്കില്‍  നിങ്ങള്‍ക്ക്  ഒര് ലൈഫ്‌  ഉണ്ടാവും. ഇനി  തീരെ  ആക്റ്റിവിറ്റി ഇല്ലെങ്കില്‍  സൂക്ഷിക്കണം , ചെക്കന്‍  ഒര്  ഫേക്ക്  ഐടിയില്‍  വിലസുന്നുണ്ടാവും.

കുറച്ച് ശ്രെദ്ധയും ഹ്യൂരിസ്റ്റിക്ക്‌സും ഒക്കെ ഉപയോഗിച്ചാല്‍  നിങ്ങള്‍ക്ക്  നല്ല  ഒര്  ചെക്കനെ  മാട്രിമോണിയല്‍  സൈറ്റുകളില്‍  നിന്ന്  കണ്ടെതാവുന്നത്തെ  ഉള്ളൂ.  ഇത്രയൊക്കെ  ശ്രെദ്ധിച്ചിട്ടും  പണി  കിട്ടിയാല്‍  അത്  വിധി ആണെന്ന്  കരുതി  സമാധാനിക്കുക.  അപ്പൊ  ശേരി 🙂

NB: മേല്‍പറഞ്ഞ ഗുണഗണങ്ങളൊക്കെയുള്ള ഒര് ചുള്ളന്‍റെ പ്രൊഫൈല്‍ പ്രധാന മാട്രിമോണിയല്‍ സൈറ്റ്കളില്‍ ഇപ്പോള്‍  അവൈലബിളാണ്,  വേണോങ്കി തപ്പി കണ്ട്പിടിക്ക്,  ഓഫര്‍ പരിമിതകാലത്തേക്ക് മാത്രം.  

 • jinesh pk

  “ഇനി  തീരെ  ആക്റ്റിവിറ്റി ഇല്ലെങ്കില്‍  സൂക്ഷിക്കണം , ചെക്കന്‍  ഒര്  ഫേക്ക്  ഐടിയില്‍  വിലസുന്നുണ്ടാവും.”
  u mean നിങ്ങളെപ്പോലെ?

  പോസ്റ്റ് കലക്കീട്ടോ
   

 • jinesh pk

  test

 • Nisha

  <> nna pinne aa matrimonial id koode angu thannere 😀 😀
  kollaattaa 

  • എനിക്കും തോന്നി, സത്യത്തില്‍ അതിന്‍റെ ഒരു കൊറവ് ഉണ്ടാരുന്നല്ലേ? :O

 • എവിടേലും ആ ചെക്കന്റെ പ്രൊഫൈല്‍ ലിങ്ക് കൊടുത്തിട്ടുണ്ടോന്ന് നോക്കി……. കണ്ടില്ല…

 • ഈ NB എഴുതാന്‍ വേണ്ടിയാണോ ഇത്രേം കീറിയത്..?

 • Pavan

  എന്താടാ വല്ലാത്ത അവസ്ഥ നടത്തിതരുന്നില്ലേ വീട്ടുകാര്‍ 😛

 • Prasad KP

  അല്ലെതന്നെ  പെണ്ണ്  കെട്ടിയാ  എന്തൂട്ട്  ഹോബി? ellam manasilaayi 

 • bincymb

  ഹോ ..നചീ … 🙂

 • Anu

  – ഇനി  തീരെ  ആക്റ്റിവിറ്റി ഇല്ലെങ്കില്‍  സൂക്ഷിക്കണം , ചെക്കന്‍  ഒര്  ഫേക്ക്  ഐടിയില്‍  വിലസുന്നുണ്ടാവും – സത്യം 🙂

 • Aiswarya

  print eduth avechittundu 
  motham padikkanam 😉

 • “NB: മേല്‍പറഞ്ഞ ഗുണഗണങ്ങളൊക്കെയുള്ള ഒര്
  ചുള്ളന്‍റെ പ്രൊഫൈല്‍ പ്രധാന മാട്രിമോണിയല്‍ സൈറ്റ്കളില്‍ ഇപ്പോള്‍
   അവൈലബിളാണ്,  വേണോങ്കി തപ്പി കണ്ട്പിടിക്ക്,  ഓഫര്‍ പരിമിതകാലത്തേക്ക്
  മാത്രം.  ”

  ഇത് മാത്രം മതി ആത്മഹത്യാപ്രേരണയ്ക്ക് കേസെടുക്കാന്‍ തെളിവായിട്ട് 🙂

  • “എന്നെ അങ്ങ് കൊല്ല്” എന്ന് തോന്നിയെങ്കില്‍ അത് തന്നെയായിരുന്നു എന്റെ ഉദ്ദേശം 🙂

 • Cijo

  നീ ഉദ്ദേശിച്ച ആള്‍ക്കാര്‍ ഒക്കെ ഇത് വായിച്ചോ? 🙂
  ഇതാണ്, ഇത് തന്നെയാണ് സെല്‍ഫ്‌ മാര്‍ക്കറ്റിംഗ് 😀

  • എല്ലാരും വായിച്ച് ‘തൃപ്തി’ അറിയിക്കുകയുണ്ടായി 🙂

 • എന്നാല്‍ പിന്നെ മാട്രിമോണി സൈറ്റില്‍ പെണ്‍കുട്ടിയെ അന്വേഷിക്കുമ്പോള്‍ എടുക്കേണ്ട മുന്‍കരുതലുകള്‍ കൂടി പറഞ്ഞുതരാവോ മാഷേ? 

 • Kodamanjil

  പുലി തന്നെ അണ്ണോ പുലി…. ദിതക്കെ പറഞ്ഞു കൊടുത്ത, മോനെ എട്ടിന്റെ പണി കിട്ടും, സുക്ഷിച്ചാല്‍ ദുഖിക്കണ്ട….എന്തായാലും സംഗതി  കലക്കീട്ടോ…  

Back to top