ക്ലോസ് എന്‍കൗണ്ടര്‍ (സപ്പോര്‍ട്ടര്‍ 3D) വിത്ത്‌ കൃഷ്ണ വാസുദേവ്‌ Hot

സ്റ്റുഡിയോയില്‍ അവതാരകന്‍ നാണു രാമകൃഷ്ണന്‍ ബലം പിടിച്ചിരിക്കുന്നു…

ക്യാമറ റോള്‍..

നാണു :  ക്ലോസ്എന്‍കൗണ്ടറില്‍ വൈഷ്ണവാവതാരം കൃഷ്ണാ വാസുദേവ്‌. ധര്‍മ്മം സംസ്ഥാപിക്കുവാന്‍ ഇടയ്ക്കിടെ വരാം എന്ന് പറഞ്ഞ് ദ്വാപര യുഗത്തില്‍ മുങ്ങിയ ആള്‍ ഇപ്പോള്‍ സപ്പോര്‍ട്ടര്‍ 3D യോടൊപ്പം കൊച്ചി സ്റ്റുഡിയോയില്‍. BC 3228 മുതല്‍BC 3102 വരെയുള്ള ഭൂമിജീവിതം, വിവാദമായ കുരുക്ഷേത്ര യുദ്ധം, കലികാലത്തില്‍ ധര്‍മസംരക്ഷണം നേരിടുന്ന വെല്ലുവിളികള്‍എന്നിവയെക്കുറിച്ച് കൃഷ്ണ വാസുദേവ്‌ പ്രതികരിക്കുന്നു, ക്ലോസ് എന്‍കൗണ്ടറില്‍..
നമസ്ക്കാരം ശ്രീ  കൃഷ്ണ വാസുദേവ്‌..

കൃഷ്ണ : നമസ്ക്കാരം…

നാണു :  ശ്രീ  കൃഷ്ണ വാസുദേവ്‌,  126 വര്‍ഷത്തെ ഭൂമി ജീവിതം.., എങ്ങനെ വിലയിരുത്തുന്നു താങ്കളുടെ അവതാരത്തെ?, മനുഷ്യജന്മം സഭലമായിരുന്നു എന്ന് തോന്നുന്നുണ്ടോ?, അവതാര ഉദ്ദേശ്യം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞോ, സംതൃപ്തനാണോ?

കൃഷ്ണ : ഞാന്‍ പൂര്‍ണ്ണ സംതൃപ്തനാണ്. ഉദ്ദേശിച്ചിരുന്നതിനെക്കാള്‍ ക്കൂടുതല്‍ കാര്യങ്ങള്‍ ഞാനിവിടെ ചെയ്യുകയുണ്ടായി.

നാണു :  താങ്കളുടെ പേര്, അതുപോലെ തന്നെ ബര്‍ത്ത് ഡേ, ഇവയിലൊക്കെ ചില അവ്യക്തതകളുണ്ടല്ലോ, എങ്ങനെ പ്രതികരിക്കുന്നു?

കൃഷ്ണ : ശെരിക്കും ഞാന്‍ ജനിച്ചത്‌ BC 3228 ജൂലൈ 19 നാണ്, അറിയാമല്ലോ അന്നത്തെ സാഹചര്യം, എന്‍റെ വളര്‍ത്തച്ഛനായ നന്ദഗോപര്‍ എന്നെ കണ്ടെടുക്കുന്നത് ജൂലൈ 21 നാണ്. റെക്കോടിലോക്കെ ജൂലൈ 21 വന്നത് അങ്ങനെയാണ്. പിന്നീട് അത് ഒരു വിവാദമാക്കണ്ട എന്ന് കരുതിയാണ് മാറ്റാതിരുന്നത്.

നാണു :  അപ്പോള്‍ പേരിന്‍റെ കാര്യം?

കൃഷ്ണ : എന്‍റെ വളര്‍ത്തച്ഛനായ നന്ദഗോപര്‍, അദ്ദേഹമാണല്ലോ എന്നെ സ്കൂളില്‍ ചേര്‍ത്തത് അന്ന് കൃഷ്ണ  നന്ദഗോപര്‍  എന്നായിരുന്നു  കൊടുത്തത്. എസ്.എസ്.എല്‍.സി  ബുക്കിലും അത് തന്നെയാണ് പേര്. പിന്നീട് ഞാന്‍ ഗസറ്റില്‍ പരസ്യം ചെയ്ത് മാറ്റുകയായിരുന്നു.

നാണു :  താങ്കള്‍ കറുത്തിട്ടാണല്ലോ, കാര്‍മുകില്‍ വര്‍ണ്ണന്‍ എന്നാണ് വിളിക്കപ്പെടുന്നത്? പക്ഷേ ചിത്രങ്ങളില്‍ ഞങ്ങള്‍ കാണുന്നത് നീലക്കളറിലുള്ള കൃഷ്ണനെയാണ്, എന്ത് തോന്നുന്നു?

കൃഷ്ണ : അതില്‍ എനിക്ക് പങ്കില്ല, എന്‍റെ ഭക്തരുടെ പണിയാണത്. നിങ്ങള്‍ നിങ്ങളുടെ ഫോട്ടോ ഫോട്ടോഷോപ്പില്‍ വെളുപ്പിക്കാറില്ലേ?, അത് പോലെ അവര്‍ എന്നേം വെളുപ്പിക്കാന്‍ ശ്രമിച്ചുകാണും. എങ്കിലും ഫോട്ടോഷോപ്പിനൊക്കെ ഒരു പരിധിയില്ലേ, പിന്നെ ഞാന്‍ ദൈവമാണെന്ന് എഡിറ്റ്‌ ചെയ്യുന്നവര്‍ക്കല്ലേ അറിയൂ, ഫോട്ടോഷോപ്പിന് അറിയില്ലല്ലോ, ഹ്യൂ കൂട്ടി കൂട്ടി നീലക്കളറായി പോയതാരിക്കും. സ്വന്തം കളറ് കറുപ്പായാല്‍തന്നെ ആള്‍ക്കാര് സഹിക്കില്ല, പിന്നെ അവരുടെ ദൈവം കറുത്തതായാല്‍ അവര്‍ സഹിക്കുവോ?

നാണു :  പുകപടലമാണല്ലോ ശ്രീ കൃഷ്ണാ വാസുദേവ്‌, താങ്കളെ കാര്‍മേഘത്തോട് ഉപമിക്കുന്നു, അതെ സമയം നീല കളറില്‍ ചിത്രീകരിക്കുന്നു, വൈരുധ്യമല്ലേ, താങ്കള്‍ ഇത് അങ്ങീകരിക്കുന്നുണ്ടോ?

കൃഷ്ണ : അതെ, മേഘം എന്ന് പറഞ്ഞാല്‍ അത് പുകപടലം തന്നെയാണ്, സ്കൂളില്‍ പഠിച്ചിട്ടില്ലേ, അല്ലെങ്കില്‍ ഇനി ഫ്ലൈറ്റില്‍ പോകുമ്പോള്‍ ശ്രെദ്ധിക്ക്.

നാണു :  എന്‍റെ ചോദ്യമിതാണ് ശ്രീ കൃഷ്ണ വാസുദേവ്‌, കാര്‍മുകില്‍ വര്‍ണ്ണന് എന്തുകൊണ്ട് നീലനിറം?

കൃഷ്ണ : എന്‍റെ കളറിനെ കാര്‍മേഘത്തോട് ഉപമിക്കാന്‍ എങ്ങനെകഴിഞ്ഞു എന്ന് ഞാന്‍തന്നെ അത്ഭുതപ്പെടുന്നു, ഇന്‍റസ്ട്രിയല്‍ ഏരിയയായ കൊച്ചിയില്‍പ്പോലും ഇത്രേം കറുത്ത ഒരുമേഘത്തെ ആരും കണ്ടിട്ടുണ്ടാവില്ല. ഇതൊക്കെ ഭക്തരുടെ ഓരോ ലീലാവിലാസങ്ങളാണ്. ഞാന്‍ അതിലൊന്നും ഇടപെടാറില്ല.

….കോമേഷ്യല്‍ ബ്രേക്ക്‌…

 • ആദ്യം കമന്റാം എന്നിട്ട് വായിക്കാം….

  ഇനി കമന്റാന്‍ വരുമെന്ന് പ്രതീക്ഷിക്കുകയൊന്നും വേണ്ട…. ഇത് വായിച്ച് കഴിയുമ്പോളേക്കും ഒരു ടൈം ആകുമെന്നാ തോന്നണേ…

  • @chelakkandupoda:disqus , അങ്ങനെ പറയരുത് ചെല വരണം, നിങ്ങളുടെ കമന്റ്‌ ഇല്ലാതെ എനിക്ക് എന്ത് ബ്ലോഗിങ്ങ്   #Klout score 39!!!

 • 16000 പേരെ നരകേട്ടന്റടുത്തൂന്ന് മോചിപ്പിച്ചതാണെന്ന് പുത്യേ അറിവാണ്…..

  • വിക്കിപ്പീടിയക്ക് ക്രെഡിറ്റ്‌ വച്ചിട്ടുണ്ട് 🙂

 • കുരുക്ഷേത്ര യുദ്ധത്തില്‍ ശകുനിയെ മുന്‍നിര്‍ത്തി ഭീഷ്മരെ വധിച്ചത്..
  സമാരാധ്യനായ ഒരു വയോവൃദ്ധനെ ഒളിപ്പോരിലൂടെ തോല്‍പ്പിച്ചത്…… ചതിയല്ലേ?

  ശകുനിയോ? അതെപ്പോ എവിടെ?

 • Anonymous

  ഇവിടെ ഒന്നും കിട്ടിയില്ല  ഇവിടെ ഒന്നും കിട്ടിയില്ല …ആകെ ചെല മാത്രം കിട്ടി 🙂

 • സംഭവം കിടിലം ..
  എന്തായാലും വേണുവിനു  ലിങ്ക് എത്തിച്ചിട്ടുണ്ട്…:))

 • Hashim

  ഇത് കലക്കി 

 • Cijo

  നാണു 🙂 
  പുള്ളി കാണണ്ട അടിപൊളി മോനേ…

 • Nisha C

  kandillallo kandillallonnu karuthi irikkuvaarunnu….super aayi tto

 • Sharath

  ചിരിച്ച് ചിരിച്ച് ചിരിച്ച് ചത്ത്‌…….. …:::

 • Sanu S G

  ഇനി പരബ്രഹ്മം ഇവിടെ വന്നിരുന്നാലും ഇങ്ങനെ എന്തെങ്കിലുമൊക്കെ കേള്‍ക്കാനാണ് നാട്ടുകാര് റ്റി വി കാണുന്നത്..  😀

 • Pavan

  സത്യത്തില്‍ ഇങ്ങനെ സംഭവിച്ചാല്‍ വേണു ഈ വക ചോദ്യങ്ങള്‍ തന്നെ ചോദിക്കും 😀

 • Ravanan

  കിടു …………ആദ്യമായിട്ട്  ഇവിടെ വരുന്നത് ആണ് …… ഇനി എന്തായാലും വരും ……..:)))))))))

 • Anonymous

  ഇത് കിടു

  ശെരി, അദ്ദേഹത്തിന് സ്വര്‍ഗ്ഗം കിട്ടുമോ?
  അത് പി.ബി തീരുമാനിക്കും.

 • Prasad

  വേണു കൊടിയേരിയോടും ഉമ്മന്‍ ചാണ്ടിയോടും പി സി ജോര്‍ജിനോടും ചോദിച്ച പല ചോദ്യങ്ങളും ഇവിടയും കണ്ടോ എന്നൊരു സംശയം…

  നന്നായിട്ടുണ്ട് 

  • യു റ്റ്യൂബ് കൊണ്ട് അങ്ങനെ ചില പ്രയോജനങ്ങളൊക്കെയുണ്ട് 😉

 •  കൊള്ളാം. !!

 • ഒരു ഈശ്വര വിശ്വാസി

  നികേഷ് കുമാറിനെ എവിടെയോ ഒരു ചായ കാച്ചിയ പോലെ

Back to top